ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആയി ഉയര്ന്നുവത്രേ!
ഇന്ത്യ അല്ല.. ഇന്ത്യയിലെ ചുരുക്കം ചില വ്യക്തികള്‍/ സ്ഥാപനങ്ങള്‍. അംബാനിമാര്‍, ലക്ഷ്മി മിത്തല്‍, അസിം പ്രേംജി, അദാനി, ബിര്‍ള, ഗോയങ്ക, ടാറ്റ, മല്ല്യ, ഗോദ്റെജ്, ജിന്‍ഡാല്‍, ഹിന്ദുജമാര്‍, യൂസുഫലി... ഇവരൊക്കെയാണ് സാമ്പത്തിക ശക്തികള്‍. നിങ്ങളോ ഞാനോ അല്ല! വീപ്പയ്ക്ക് 130 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച വിലയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നാം ഇന്ന് നല്‍കുന്നത്. ഇന്നിപ്പോ പെട്രോളിയം വില വീപ്പയ്ക്ക് 65 ഡോളറില്‍ എത്തിനില്‍ക്കുന്നു. ഈ ലാഭമെല്ലാം എങ്ങോട്ടാണ് പോകുന്നത്?!
സബ്സിഡികള്‍ മുഴുവന്‍ എടുത്തുകളയുന്നു.. സര്‍ക്കാരിന് ഭാരമാണത്രേ!
സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ എല്ലാം നിര്ത്തുന്നു, പൊതുവിതരണ സമ്പ്രദായം പാടെ തകര്‍ന്നു/ത്തു. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ രാജ്യത്തിന്റെ പരമാധികാര സര്‍ക്കാര്‍ കൈവെക്കുന്ന വ്യവസായം മുഴുവന്‍ നഷ്ടമെന്ന് പേരിട്ട് സ്വകാര്യ കമ്പനികള്‍ക്ക് വിറ്റുതുലയ്ക്കുന്നു. വന്‍പദ്ധതികള്‍ സ്വന്തമായി നടത്താന്‍ സര്‍ക്കാരിന് കാശില്ല, പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് വേണം പോലും.
കോടിക്കണക്കായ പട്ടിണി പാവങ്ങളുടെ ഇന്ത്യ.. വേശ്യകളുടെയും തോട്ടികളുടെയും കൂട്ടികൊടുപ്പുകാരുടെയും ഇന്ത്യ.. അഴിമതിക്കാരുടെ ഇന്‍ഡ്യ.. തുടങ്ങിയ സ്ഥിരം ക്ലീഷേ ഡയലോഗിന് ഞാനില്ല. പക്ഷേ ഒന്ന് പറയാം.. ഈ സാമ്പത്തിക നേട്ടം ഇന്ത്യയിലെ മൊത്തം ജനതയ്ക്ക് അനുഭവ വേദ്യമാകണം.. അവരുടെ ജീവിതം ആയാസ രഹിതമാകണം.. നാളെകള്‍ വസന്തത്തിന്റെ, പ്രതീക്ഷയുടെതാകണം!
സാമ്പത്തിക വളര്‍ച്ച കൊണ്ട് പിന്നെ ആര്‍ക്കാണ് നേട്ടം? സാധാരണ ഇന്ത്യക്കാരനെന്താണ് മെച്ചം?!
ഇതൊക്കെ, ഈ സമ്പത്തോക്കെ എങ്ങോട്ടാണ് പോകുന്നത് സുഹൃത്തേ?!!