Tuesday, July 29, 2008

ഞാന്‍ ബ്ലോഗുന്നതെന്തിന്?

നമ്മളെല്ലാം ഈ ബ്ലോഗ്ഗുന്നതെന്തിനു വേണ്ടിയാണ്? ഭാഷയെ നന്നാക്കിക്കളയാം എന്ന് കരുതിയാണോ?! അതോ, ഞാനും ജീവിച്ചിരിപ്പുണ്ട് എന്ന് ലോകത്തെ അറിയിക്കാനോ? ഞാന്‍ ഭയങ്കരമാന ആദ്മി, എന്റെ എഴുത്തൊക്കെ ഇനി വായിക്കണമെങ്കില്‍ കാശ് കൊടുത്തു പുസ്തകം വാങ്ങേണ്ടി വരും, ഇപ്പോ വേണേല്‍ ഫ്രീയായിട്ട് വായിച്ചോ എന്നാണോ?! അതല്ലാ, തിരസ്കാരങ്ങളുടെ വീര്‍പ്പുമുട്ടല്‍ സഹിക്കാന്‍ വയ്യാഞ്ഞിട്ട് സ്വന്തമായി വെളിച്ചം കാണിച്ചു കളയാം എന്ന ലൈനാണോ?
              ഏതായാലും ശരി, എന്റെ അഭിപ്രായത്തില്‍ ഗൂഗിള്‍ ചെയ്തത് വലിയ തെറ്റ് തന്നെ. ഈ Malayalam Transliteration എന്ന സംഗതിയേ പറ്റിയാണ്. ഇംഗ്ലീഷില്‍ എഴുതുന്ന മല്ലൂസിനെ നോക്കൂ, ഒരു പ്രശ്നവുമില്ല, സര്‍വ്വം ശാന്തം! ബൂലോകത്തെക്കൊന്നു കണ്ണോടിക്കൂ... അടി, ഇടി, കുത്ത്, ചവിട്ട്, മാന്ത്, പിച്ച്... എന്നിങ്ങനെ കരിങ്കൊടി മുതല്‍ ഹര്‍ത്താല്‍ വരെ. എല്ലാത്തിനും പശ്ചാത്തല സംഗീതം പോലെ നല്ല ഭരണിപ്പാട്ടും! കേരളത്തിന്റെ, കൈരളിയുടെ ഒരു യദാര്‍ഥ പരിഛേദം! ഹൊ, മലയാളീസിനെ സമ്മതിക്കണം, ബുഷിന്റെ ഇന്റര്‍നെറ്റില്‍ സ്വന്തമായി ഒരു കേരളം തുടങ്ങികളഞ്ഞില്ലേ?!
               ബ്ലോഗ് എന്ന ആശയം എന്നെ സംബന്ധിച്ചിടത്തോളം (എന്റെ പരിമിതമായ അറിവുവെച്ച്) വളരെ വിശാലമായ, സ്വതന്ത്രമായ ഒന്നാണ്. അതിനെ ചില ചട്ടക്കൂടുകളില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ ബ്ലോഗിന്റെ വ്യക്തിത്വം, സാധുത നഷ്ടപ്പെടുന്നു. ബ്ലോഗില്‍ എന്തും നിങ്ങള്‍ക്കെഴുതാം, ആരും വായിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. വൃത്തികേട്‌ വല്ലതും എഴുതിയാല്‍ അതിന്റെ ഭവിഷ്യത്തുകൂടി  അനുഭവിക്കേണ്ടി (വായിക്കേണ്ടി) വരും എന്ന് മാത്രം. ഞാന്‍ blogger ആയത് ആരും എന്നെ 'എങ്ങനെ ബ്ലോഗ് ചെയ്യാം' എന്ന് പഠിപ്പിച്ചിട്ടല്ല. ഒരുപക്ഷെ എല്ലാവരും അങ്ങനെയൊക്കെത്തന്നെ!
              ബ്ലോഗ്ഗര്‍മാര്‍ക്കും വേണോ ഒരു സംഘടന അഥവാ കൂട്ടായ്മ? നമ്മളെ ആരെങ്കിലും തല്ലാന്‍ വരുന്നുണ്ടോ? നമ്മള്‍ക്ക് വല്ല അവകാശങ്ങളും നേടിയെടുക്കാനുണ്ടോ? പുതിയ ബ്ലോഗ്ഗര്‍മാരെ നമ്മള്‍ പഠിപ്പിച്ചിട്ടു വേണോ? അവരോട് 'ഇങ്ങനെയേ എഴുതാന്‍ പാടുള്ളൂ' എന്ന് പറയണോ? ഈ  ബൂലോക കൂട്ടായ്മയില്‍ അംഗത്വമുള്ളവര്‍ക്കേ ഇനി മുതല്‍ ബ്ലോഗ് ചെയ്യാന്‍ പാടുള്ളൂ എന്ന് നിയമം വരുമോ? അല്ലാ, അങ്ങനെയൊക്കെ പറയാന്‍ എനിക്ക് അഥവാ നമുക്ക് എന്താണധികാരം? കേരളത്തെ നശിപ്പിച്ച യൂണിയന്‍ സംസ്കാരം ഇവിടെയും വേണോ?!
             പത്രങ്ങളില്‍ ബ്ലോഗ് എന്ന ആശയം വാര്‍ത്ത്തയാകുന്നതിനു വളരെ മുമ്പ് തന്നെ മലയാളം ബൂലോഗം ഒരു യാദാര്‍ഥ്യമായിരുന്നു എന്നാണു എന്റെ അറിവ്. അന്ന് എന്തുമാത്രം ശാന്തമായിരുന്നു ഈ വിര്‍ച്ച്വല്‍ വേള്‍ഡ്‌! മാവേലിമന്നന്റെ കേരളം ഓര്‍മ  വരുന്നു. ഉം.... അന്തകാലം!


Better keep the Virtual virtual!


N.B.: ഞാന്‍ കുറച്ചുകാലമായി ഇവിടെയൊക്കെ തന്നെയുണ്ട് (ആര്‍ക്കും അറിയില്ല എന്നേ ഉള്ളൂ, ഹി..ഹി). എങ്കിലെന്താ, എനിക്കും പരാതിയില്ല മറ്റുള്ളവര്‍ക്കും പരാതിയില്ല. അത്താണ് ബൂലോകം!

Wednesday, July 23, 2008

എന്തുകൊണ്ട് കേരളം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നില്ല?!

എന്റെ ചോദ്യമാണ് സഖാക്കളെ, എനിക്കൊരു ഉത്തരം തരൂ! ആണവ കരാര്‍ പ്രശ്നത്തില്‍ കേന്ദ്രം വിശ്വാസ വോട്ടു തേടിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഒന്നൊഴികെ മുഴുവന്‍ എംപീമാരും (വേറൊരാള്‍ക്ക് വോട്ടില്ല) എതിര്താണ്‌ വോട്ട് ചെയ്തത്. അനുകൂലമായി ചെയ്ത ഒരാളും ഗതികെടുകൊണ്ടാണ് അങ്ങനെ ചെയ്തത്! അതിനര്‍ത്ഥം കേരളം ഒഴികെയുള്ള ഇന്ത്യ കേരളത്തിനെതിരായി ചിന്തിക്കുന്നു എന്നല്ലേ?! എന്തുകൊണ്ട് കേരളം ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നില്ലാ? എനിക്ക് വയ്യാ, അമേരിക്കയുടെ അടിമയായ ഇന്ത്യയില്‍ ജീവിക്കുവാന്‍ .., ഞാന്‍ ക്യൂബയില്‍ പോട്ടെ. അല്ലെങ്കില്‍ വേണ്ടാ, വെനിസ്വെലയില്‍ പോകാം, അവിടെയാകുമ്പോള്‍ പെട്രോളിന് രണ്ടു രൂപ മതി. ആരെങ്കിലും പോരുന്നോ?! 

Tuesday, July 22, 2008

വന്‍ ചിരികള്‍

മന്‍മോഹന്‍ ചിരിക്കുകയാണ്, ബുഷും! ചിരിക്കട്ടെ, പണം മുടക്കിയത് മന്‍മോഹന്‍ അല്ലല്ലോ. അദ്വാനിയുടെയോ ബിജെപിയുടെയോ കയ്യില്‍ അത്രയും പൈസാ കാണില്ലാന്ന് നമുക്കെല്ലാം അറിയാം. എന്നാപ്പിന്നെ അമര്‍ സിംഗ് കൊടുത്തതുതന്നെ! 'രണ്ടും സിംഗ് തന്നെയല്ലേ' എന്ന് നിങ്ങള്‍ വിചാരിക്കും. എന്നാലേ, ഇതു സിംഗ് വേറെയാ മോനേ ദിനേശാ, കോടീശ്വരന്മാരുമായിട്ടാ കമ്പനി! അതവിടെ നിക്കട്ടെ, നമുക്കു കാര്യത്തിലേക്ക് കടക്കാം:
           എന്നാലും ഈ മദാമ്മ എന്ത് കണ്ടിട്ടാ ഈ ട്രെയിനിനു തലവെച്ചതെന്നാ എനിക്ക് പിടികിട്ടാത്തത് (അതുതന്നെയാ പ്രകാശേട്ടനും പറഞ്ഞത്)?! എന്തായാലും അടുത്തൊന്നും ഈ നശിച്ച കരാര്‍ പാസ്സാകുന്ന ലക്ഷണമില്ല.. ഇന്ത്യയില്‍ നടന്നാലും അമേരിക്കയില്‍ നടക്കും എന്ന് തോന്നുന്നുമില്ല. ഇനിയിപ്പോ കരാര്‍ പാസ്സായീന്ന് തന്നെ ഇരിക്കട്ടെ, ഓസ്ട്രേലിയ ഇന്ത്യക്ക് യുറേനിയം തരുമോ? അതുമില്ല! ഓസ്ട്രേലിയ പറയുന്നത് N.P.T. യില്‍ ഒപ്പിട്ടാലേ ആണവ ഇന്ധനം തരൂ എന്നാണ്. പിന്നെന്ത് ആണവകരാര്‍!
               ഇത്രയും കാലം കഴുതയെപ്പോലെ മൂടുതാങ്ങിയ ഇടതുപക്ഷത്തെ പിണക്കിയത് മിച്ചം. ശ്രീമതി ഗാന്ധി എന്താ കരുതിയത്, എന്ത് ചെയ്താലും 'വര്‍ഗീയത, ബിജെപി' എന്നൊക്കെ പറഞ്ഞ് അധികാരത്തില്‍ കെട്ടിപ്പിടിച്ചിരിക്കമെന്നോ?!
             ആണവകരാര്‍ കൊണ്ട് ആര്‍ക്ക്, എന്താണ് നേട്ടം? ഇന്ത്യ രണ്ടു തവണ ആണവവിസ്ഫോടനം നടത്തിയത് അമേരിക്ക സഹായിച്ചിട്ടാണോ? അമേരിക്കന്‍ ഉപരോധം കൊണ്ട് ഇന്ത്യക്കെന്തെന്കിലും സംഭവിച്ചോ? ഇന്ത്യ ബഹിരാകാശ രംഗത്ത് വന്ശക്തിയായത് ഏതെങ്കിലും വികസിത രാജ്യങ്ങളുടെ സഹായത്തോടെയാണോ? ആണവോര്‍ജ്ജം കൊണ്ടു വാഹനമോടിക്കാന്‍ കഴിയുമോ? ഇന്നിപ്പോള്‍ ഇന്ത്യയുടെ നാണ്യപ്പെരുപ്പ നിരക്കും രൂപയുടെ മൂല്യവും നിര്‍ണയിക്കുന്ന പെട്രോളിയത്ത്തിനു പകരമാകാന്‍ യുറേനിയത്തിനു കഴിയുമോ? ആണവോര്‍ജ്ജം എത്രത്തോളം സുരക്ഷിതമാണ്? ഈ കരാര്‍ ഇന്ത്യയെ ആണവശക്തിയായി മറ്റു രാജ്യങ്ങള്‍ അംഗീകരിക്കാന്‍ കാരണമാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം 'ഇല്ല' അല്ലെങ്കില്‍ 'അല്ല' എന്ന് മാത്രം.
              എന്തുകൊണ്ട് ഇന്ത്യ തോറിയം ഇന്ധനമാക്കി ആണവ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നില്ല? എന്തുകൊണ്ട് ഇറാന്‍ -പാകിസ്താന്‍ വാതക പൈപ്പ് ലൈന്‍ കരാര്‍ ഇന്ത്യ ഒപ്പിടുന്നില്ല? ചൈന പോലും താത്പര്യം കാണിച്ച ഈ പദ്ധതി എന്തുകൊണ്ട് യാഥാര്ത്യമാകുന്നില്ല? ഒരു പക്ഷെ, ചൈനയും പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ വന്മുതല്മുടക്കുള്ള, നാല് രാജ്യങ്ങള്‍ക്കും ഒരുപോലെ താല്പര്യമുള്ള ഈയൊരു പൈപ്പ് ലൈനിനാകുമായിരുന്നു!
             അപ്പോള്‍ ഉദ്ദേശം ഊര്‍ജ്ജമല്ല എന്ന് സ്പഷ്ടം! ലോകത്തെവിടെയും അമേരിക്കയ്ക്ക് താല്‍പ്പര്യം ഒന്നേയുള്ളൂ: ലാഭം, മേല്‍ക്കോയ്മ, അധികാരം.
             ഇന്ത്യ ആണവ സാങ്കേതികത ആര്‍ജിച്ചു എന്ന് കേട്ടപ്പോള്‍, സ്വന്തമായി ഉപഗ്രഹം വിക്ഷേപിച്ചു എന്ന് കേട്ടപ്പോള്‍, സ്വന്തമായി തോറിയം സാങ്കേതികവിദ്യ വികസിപ്പിച്ചു എന്നറിഞ്ഞപ്പോള്‍.. അങ്ങനെയങ്ങനെ അനേകം തവണ അഭിമാനപൂര്‍വ്വം ഉയര്‍ന്ന തലയാണ് ഇന്നു ഞാന്‍ താഴ്ത്തുന്നത്; എന്റെ കൂടെ എത്ര തലകള്‍?!!


തുടരും..
Related Posts with Thumbnails