Sunday, July 19, 2009
Colours of Nature!
The tulip and the butterfly
Appear in gayer coats than I.
Let me be dressed fine as I will
Flies, worms, and flowers exceed me still.
Monday, July 06, 2009
കനല്‍ ചൂട്!
മനോജിന്‍റെ വേറൊരു കുഞ്ഞി കവിത:
വേനല്‍ കനല്‍ ചൂടിലറിയാതെ കരിയുന്ന
കറുക തന്‍ ചെറു തൈകളല്ലിനി നാം
അപരര്‍ നമുക്കായി നല്‍കിയ പല നൂറു
പഴി തന്‍റെ കനലില്‍ ഉയിര്‍ത്തവര്‍ നാം
അതില്‍നിന്നു മൂറിയ താപ കിരണത്തെ
കരള്‍ഏറ്റി കുളിരാക്കി മാറുവോര്‍ നാം
ഹൃദയ മിടിപ്പിലോരായിരം വേദനതുള്ളികള്‍
തിരുകി ചിരിക്കുവോര്‍ നാം
ഹൃദയത്തില്‍ അലയുന്ന പ്രണയ തുടിപ്പിനെ
പറയാതെ വിങ്ങി നടപ്പുവോര്‍ നാം
പിരിയുന്ന നേരതെനിക്കൊട്ടും വേദന-
യില്ലെന്ന് വെറുതെ പറയുവോര്‍ നാം
നിധി തേടി കിട്ടാതെ കാലം കഴിച്ചിട്ട്
വിധിയെന്ന പഴിയില്‍ തളര്‍ന്നവര്‍ നാം
അറിയില്ല തന്‍ ജീവനെപ്പോള്‍ മറയുമെ-
ന്നറിയാതെ ഉല്ലസിചീടുവോര്‍ നാം
ഇനിയില്ല നാളുകള്‍ വെറുതെ കളയുവാന്‍
പുതുശക്തി നേടി ഉയിക്കണം നാം .......
വേനല്‍ കനല്‍ ചൂടില്‍ അറിയാതെ കരിയുന്ന
കറുക തന്‍ ചെറു തൈകള്‍ അല്ലിനി നാം
...........മ....നോ...ജ്.......
വേനല്‍ കനല്‍ ചൂടിലറിയാതെ കരിയുന്ന
കറുക തന്‍ ചെറു തൈകളല്ലിനി നാം
അപരര്‍ നമുക്കായി നല്‍കിയ പല നൂറു
പഴി തന്‍റെ കനലില്‍ ഉയിര്‍ത്തവര്‍ നാം
അതില്‍നിന്നു മൂറിയ താപ കിരണത്തെ
കരള്‍ഏറ്റി കുളിരാക്കി മാറുവോര്‍ നാം
ഹൃദയ മിടിപ്പിലോരായിരം വേദനതുള്ളികള്‍
തിരുകി ചിരിക്കുവോര്‍ നാം
ഹൃദയത്തില്‍ അലയുന്ന പ്രണയ തുടിപ്പിനെ
പറയാതെ വിങ്ങി നടപ്പുവോര്‍ നാം
പിരിയുന്ന നേരതെനിക്കൊട്ടും വേദന-
യില്ലെന്ന് വെറുതെ പറയുവോര്‍ നാം
നിധി തേടി കിട്ടാതെ കാലം കഴിച്ചിട്ട്
വിധിയെന്ന പഴിയില്‍ തളര്‍ന്നവര്‍ നാം
അറിയില്ല തന്‍ ജീവനെപ്പോള്‍ മറയുമെ-
ന്നറിയാതെ ഉല്ലസിചീടുവോര്‍ നാം
ഇനിയില്ല നാളുകള്‍ വെറുതെ കളയുവാന്‍
പുതുശക്തി നേടി ഉയിക്കണം നാം .......
വേനല്‍ കനല്‍ ചൂടില്‍ അറിയാതെ കരിയുന്ന
കറുക തന്‍ ചെറു തൈകള്‍ അല്ലിനി നാം
...........മ....നോ...ജ്.......
കുറച്ചു മഴ വരികള്‍
A few lines penned by my poetic friend Manoj Peter from Manjeri, published without permission. He was going through a period of personal anguish and turmoil for the last few weeks.(Photograph: Nenmara-Nelliyampathy Road through the rain-drenched windshield of a car).
തിരികെ മലയിലെ ഞങ്ങടെ വീട്ടില്‍
ഇനിയൊരു നാളും എത്തില്ല
യാത്ര പറഞ്ഞിട്ടീരന്‍ മിഴിയുമായ്
തോടതിന്‍ യാത്ര തുടര്‍ന്നല്ലോ
ഒറ്റക്കാലില്‍ നിന്നു കൊറ്റിക -
ളെന്തോ പുല്ലില്‍ തിരയുന്നു
മേഞ്ഞു നടക്കും പയ്യിന്‍ ചെവിയില്‍
കാക്ക സ്വകാര്യം പറയുന്നു
ഇലയില്ലാ മരക്കൊമ്പിലിരുന്നൊരു
പൊന്മാന്‍ ചിറകു മിനുക്കുന്നു
മിഴിയൊന്നടയും നേരം കൊണ്ടൊരു
മീനും കൊത്തി പാറിപോയി
പാടവരമ്പത്തനവധി ഒച്ചുകള്‍
കവടി നിരത്തിയ പോല്‍ നിന്നു
ച്ചേറ്റിന്‍പുറ്റിലെ മടയില്‍ നിന്നും
ഞെണ്ടുകള്‍ വന്നു പുറത്തേക്കു
ചെടികളെ ആട്ടിയുലച്ചും കൊണ്ടൊരു
നീര്‍ക്കോലിപാമ്പോടിപ്പോയി
ഞെട്ടി വിറച്ച കുളക്കോഴി തെല്ലൊ
ച്ചയുയര്‍ത്തി പാറിപോയി
മഴയുടെ താളാത്മകമാം നാദം
മനസ്സില്‍ കുളിര് നിറക്കുന്നു
മഴയുടെ മാസ്മര മായിക ലഹരിയില്‍
എന്നും ഞാന്‍ മുഴുകീടുന്നു.
ഇടിയോടിടവ പാതി കനത്തു
കാറ്റൂതി മഴ വരവായി
ഇളവെയില്‍ നാണത്തോടെ അണഞ്ഞു
നവ വധുവേ പോല്‍ പിന്‍വാങ്ങി
കരിമുകില്‍ സാരി ഉടുത്തു മാനം
കലിതുള്ളി ദ്രുത താളത്തില്‍
കരിമുടിയാകെ അഴിച്ചു വിടര്‍ത്തി
കതിരവനെ അതിനകമാക്കി
പട പട നാദത്തോടെയണഞ്ഞു
മണ്ണില്‍ മാറില്‍ മഴ വീണു
ആനന്തതോടൊരുമിചൊന്നായി
മണ്ണും മഴയുമലിഞ്ഞല്ലോ
കിളികള്‍ പാട്ടുകള്‍ പാടിയിലകള്‍
കളിചിരിയോടെ തലയാട്ടി
മണ്ണില്‍ വീണു മയങ്ങും മഴയെ
തമ്മില്‍ നോക്കി കളിയാക്കി
കുയിലുകള്‍ പാട്ടുകള്‍ പാടി മയിലുക-
ലാഹ്ലാദത്താല്‍ കളിയാടി
പുതുമഴ നല്‍കിയ പുതുമണ്ണ്‍ ഗന്ധം
തേടി ഈയ്യാം പാറ്റകളും
പാമ്പിന്‍ പുറ്റുകള്‍ക്കുള്ളില്‍നിന്നും
നാഗത്താന്മാര്‍ വരവായി
പുതു ഗന്ധത്തില്‍ ചുറ്റിപ്പിണരാന്‍
രതി ക്രീടകളില്‍ ആറാടാന്‍
പച്ചപ്പാടപുല്ലില്‍നിന്നും ചീവിട്
ഫിടിലുമായ് വന്നെത്തി
ഘന ഘന നാഗസ്വരങ്ങള്‍ മീട്ടി
തവളകള്‍ തൊട്ടു വരമ്പത്തായ്
പാടം പച്ചപട്ടുടയാടയില്‍
ജല കണ മരതക മണി ചൂടി
വീശിയടിച്ചൊരു കാറ്റിന്‍ വികൃതിയില്‍
ഹരിത ചേലയുലഞ്ഞല്ലോ
തോടോഴുകുന്നൊരു പാട് വിശേഷം
കരയോടുരുമ്മി ചൊല്ലീട്ടു
കടലില്‍ ചേര്‍ന്ന് മദിക്കാനിനിയും
ഒരുപാടോരുപാടൊഴുകേണം
Subscribe to:
Posts (Atom)