മനോജിന്‍റെ വേറൊരു കുഞ്ഞി കവിത:
വേനല്‍ കനല്‍ ചൂടിലറിയാതെ കരിയുന്ന
കറുക തന്‍ ചെറു തൈകളല്ലിനി നാം
അപരര്‍ നമുക്കായി നല്‍കിയ പല നൂറു
പഴി തന്‍റെ കനലില്‍ ഉയിര്‍ത്തവര്‍ നാം
അതില്‍നിന്നു മൂറിയ താപ കിരണത്തെ
കരള്‍ഏറ്റി കുളിരാക്കി മാറുവോര്‍ നാം
ഹൃദയ മിടിപ്പിലോരായിരം വേദനതുള്ളികള്‍
തിരുകി ചിരിക്കുവോര്‍ നാം
ഹൃദയത്തില്‍ അലയുന്ന പ്രണയ തുടിപ്പിനെ
പറയാതെ വിങ്ങി നടപ്പുവോര്‍ നാം
പിരിയുന്ന നേരതെനിക്കൊട്ടും വേദന-
യില്ലെന്ന് വെറുതെ പറയുവോര്‍ നാം
നിധി തേടി കിട്ടാതെ കാലം കഴിച്ചിട്ട്
വിധിയെന്ന പഴിയില്‍ തളര്‍ന്നവര്‍ നാം
അറിയില്ല തന്‍ ജീവനെപ്പോള്‍ മറയുമെ-
ന്നറിയാതെ ഉല്ലസിചീടുവോര്‍ നാം
ഇനിയില്ല നാളുകള്‍ വെറുതെ കളയുവാന്‍
പുതുശക്തി നേടി ഉയിക്കണം നാം .......
വേനല്‍ കനല്‍ ചൂടില്‍ അറിയാതെ കരിയുന്ന
കറുക തന്‍ ചെറു തൈകള്‍ അല്ലിനി നാം
...........മ....നോ...ജ്.......
manojinte kavitha kollaam. jeevithathinte nerkaazhchapole... ellavarkum angane thonnanaminnilla. palappozhum vedanikkunnavante avastha vedana ariyaathavarku ulkollaan kazhinjennum varilla... athinareyum kuttappeduthaanum aavilla. jeevitham ororutharkum thikachum vyathyasthavum aanu... sariyalle? engilum novinte padukuzhiyil kidakkunnavarku aaswasamaavan ... ee janmam kondaayengil ennu niranja novode njanum prardhikkunnu
ReplyDelete