Thursday, October 08, 2015

Cleaning Up Calicut: നഗരശുചിത്വം നമ്മളിലൂടെ


ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനത്തില്‍ (02/10/2015) ഞങ്ങൾ കോഴിക്കോട്ടുകാര്‍ ഏറ്റെടുത്ത് പൂർത്തീകരിച്ച കർമം..   രാവിലെ 7 മണി മുതൽ ഞങ്ങൾ പത്തിരുപത് പേർ പൊതുജന സഹകരണത്തോടെ ഉണ്ടാക്കിയ മാറ്റം..

മാനാഞ്ചിറക്ക് സമീപമുള്ള പബ്ലിക്‌ ലൈബ്രറിയുടെയും വൈക്കം മുഹമ്മദ്‌ ബഷീര്‍ റോഡിന്റെയും അടുത്തുള്ള മാലിന്യ കൂമ്പാരവും, വൃത്തി കേടായി കിടന്ന ചുറ്റുമതിലും, ഞങ്ങള്‍ വരുന്നതിനു മുന്‍പും, ഞങ്ങള്‍ അവിടെന്ന്‍ പോയ ശേഷവും. . . . പൂര്‍ണ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി!!

ഈ സ്ഥലം വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും അദ്ദേഹത്തിന്റെ പ്രിയപത്നി ഫാബിയുടെയും ഓര്‍മയ്ക്ക്  "ഫാബീസ് കോര്‍ണര്‍" എന്ന പേരില്‍ ഒരു പാര്‍ക്ക്‌ ആയി രൂപാന്തരപ്പെടുത്താന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുകയാണ്. തുടര്‍നടപടികള്‍ക്ക് കോഴിക്കോട് മേയര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്‌ മാലിന്യം പുന:ചംക്രമണത്തിനായി കഴിഞ്ഞ ദിവസം വേങ്ങേരി  നിറവ് റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധി ശ്രീ. ബാബു പറമ്പത്തിനു കൈമാറി.
We, Team KKTR would like to express our heartfelt gratitude to Town Station Janamaithri Police headed by our dearest Rijesh Pramod...
SM Street Merchants' Association President Mr. Riyas...
Architect Mr. Abhishek Sanker of Calicut Cultural Museum and his juniors at NIT-C Neethi Elizabeth Joseph, Sabah Mohammed, Maneesh ReddyAnnie Jerry..
and Mr. Ajas Ayyappankavil & his students at MediaOne Media School..
Mr. Benoy and the people behind Blood Donors Forum Calicut..
Greenview Farmers' Forum..
and most of all our members Vaishnav, Sathish Iyer, Raju Thekkadan, Anup Manikkoth, Sanoop Balan, Soumya Valsan, Shakkir Abdurahman, Dr. Abjith Puliyakkadi, Dr. Sudheer Mullakkal, Raafi Calicut and..
Kozhikode Corporation Councillor Mr. Kishanchand ..
Our Collector Bro Mr. N. Prashanth IAS for his motivating words and presence..
And above all, Her Eminence the respected Mayor of Calicut Corporation Prof. AK Premajam for granting us the necessary permission and giving us the go ahead!!

ഇതേക്കുറിച്ചുള്ള പത്രവാര്‍ത്ത:

താഴെ കൊടുത്തിരിക്കുന്നത് കഴിഞ്ഞ വര്ഷം ഇതേ ദിവസം കോഴിക്കോട്ടുകാര്‍ ഏറ്റെടുത്ത് നടത്തിയ ആദ്യത്തെ സ്പോട്ട് ഫിക്സിങ്ങിന്റെ ചിത്രമാണ്. സ്ഥലം മാനാഞ്ചിറയിലെ സ്റ്റേറ്റ് ബാങ്കിനും ആദായനികുതി ഓഫീസിനും ഇടയ്ക്കുള്ള ബസ്‌ സ്റ്റോപ്പിനരികിലെ പൊതു ശൌച്യാലയത്തിന്റെ പരിസരവും മതില്കെട്ടും. ഈ സ്ഥലം ഇന്നും അതേ വൃത്തിയോടെ നിലനില്‍ക്കുന്നു.


ഈ പ്രവര്ത്തിയിലെ അംഗങ്ങളുടെ പങ്കാളിത്തം ആണ് ഇത്തരം വൃത്തിയാക്കല്‍ യജ്ഞങ്ങളുമായി മുന്നോട്ട് പോകാന്‍ കോഴിക്കോട്ടുകാര്‍ക്ക് പ്രചോദനമായത്. കോഴിക്കോട് നഗരത്തിലെ ഇത്തരം വൃത്തികേടായ പൊതു ഇടങ്ങള്‍ കണ്ടെത്തി പൊതുജനങ്ങളുടെയും മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ വൃത്തിയാക്കി കോഴിക്കോടിനു ഒരു പുതിയ മുഖം കൊടുക്കുന്ന ബ്രിഹത്തായ പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടു പോവുകയാണ്. ഈ ഉദ്യമത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ പ്രൊഫ. ഏ. കെ. പ്രേമജം, കോഴിക്കോട് കലക്ടര്‍ ശ്രീ. എന്‍. പ്രശാന്ത് IAS, കാലിക്കറ്റ്‌ കള്‍ചറല്‍ മ്യൂസിയം, ഗ്രീന്‍ വ്യൂ കര്‍ഷക കൂട്ടായ്മ, ബ്ലഡ്‌ ഡോനോര്സ് ഫോറം, വേങ്ങേരി നിറവ്, മിടായിതെരുവ് മര്‍ച്ചന്റ്സ് അസോസിയേഷന്‍, NIT-Cയിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.    


2 comments:

  1. കോഴിക്കോട് നഗരത്തിലെ ഇത്തരം വൃത്തികേടായ പൊതു ഇടങ്ങള്‍ കണ്ടെത്തി പൊതുജനങ്ങളുടെയും മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ വൃത്തിയാക്കി കോഴിക്കോടിനു ഒരു പുതിയ മുഖം കൊടുക്കുന്ന ബ്രിഹത്തായ പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടു പോവുകയാണ്.

    ReplyDelete
  2. വാക്കുകള്‍ക്കപ്പുറം പ്രവൃത്തിയുടെ ഒരു തലം അതിന്റെ ഏറ്റവും മനോഹരമായ രീതിയില്‍ നടപ്പാക്കി മറ്റുള്ളവര്‍ക്ക് മാതൃക ആയ ടീം കോഴിക്കോട്ടുകാര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails