കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറി കത്തി നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു റഷീദും അഷ്റഫും; ഫോട്ടോയടക്കം വാര്‍ത്ത. പ്രതീക്ഷയോടെയാണ് വാര്‍ത്ത വായന തുടങ്ങിയത്, ഒന്നുരണ്ടാഴ്ചതെയ്ക്ക് കുശാലായി. റഷീദും അഷ്റഫും ഉണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും തീവ്രം കാണുമല്ലോ, ഏത്?! ബസ് കത്തിക്കലും ബോംബ് (?) പൊട്ടിക്കലും ഒക്കെ നടന്നെങ്കിലും ഇതുവരെ ഒരു ജീവിക്കും രോമത്തില്‍ പോലും പരുക്കില്ല. ഈ കേസില്‍ അങ്ങനെയല്ലല്ലോ! കഷ്ടം, മനോരമ തീരെ നിരാശനാക്കിക്കളഞ്ഞു. എന്നിരുന്നാലും അടുത്ത രണ്ടു ദിവസം അട്ടിമറിസാധ്യത-അന്വേഷണം എന്നൊക്കെ പറഞ്ഞ് പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു.
എത്ര പേര്‍ക്കു പരിക്കേറ്റു, എത്ര പേര്‍ മരിച്ചു, എത്ര രൂപയുടെ നഷ്ടം സംഭവിച്ചു എന്നതൊന്നുമല്ല തീവ്രവാദപ്രവര്‍ത്തനങ്ങളുടെ തീവ്രതയുടെ അളവുകോല്‍ എന്നു മലയാളി കുറേശ്ശെ മനസ്സിലാക്കിത്തുടങ്ങുന്നു, അന്തോനീസ്സു പുണ്യാളനു സ്തുതി! അതുകൊണ്ടാണല്ലോ NIA (ദേശീയ അന്വേഷണ ഏജന്‍സി) കേരളത്തില്‍ അങ്ങോളമിങ്ങോളം ആപ്പീസുകള്‍ തുറന്നുകൊണ്ടിരിക്കുന്നത്. മദനി മക്കളെ നിരാഹാരത്തിനു പ്രേരിപ്പിച്ചതും, ഭാര്യയെ പിച്ചിചീന്തിക്കോ എന്നു പറഞ്ഞതും, ഉസാമ ബിന്‍ ലാദനെപ്പൊലെ താടി വച്ചു നടക്കുന്നതും മദനിയുടെ മോന്‍ വഴിയരികില്‍ മൂത്രമൊഴിച്ചതും തുടങ്ങി മദനിയുടെ ഉമ്മാന്റെ അനിയത്തിയുടെ ഭര്ത്താവിന്റെ അമ്മാവന്റെ വീട്ടിലെ തോട്ടക്കാരന്‍ വെള്ളമടിച്ചു കള്ളുഷാപ്പില്‍ വാളുവെച്ചതുവരെയുള്ള എല്ലാ ഭീകരപ്രവര്‍തനങ്ങളും നിരീക്ഷിയ്ക്കാനും കൊച്ചുകേരളത്തിലെ കണ്ണും കാതും തുറന്നിരിക്കുന്ന നിര്‍ഭയ, നിഷ്പക്ഷ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കാനും സൌകര്യാര്‍ഥമാണീ ആപ്പീസുകള്‍ തുറക്കുന്നതത്രേ!! NIA -യും മനോരമയും ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ സ്ഥിതി, ഓ, ഓര്‍ക്കാന്‍ കൂടി വയ്യ! ദൈവത്തിനു സ്തുതി!!
പറയുമ്പോള്‍ എല്ലാം പറയണമല്ലോ! കേരളത്തിലെ മുസ്ലീങ്ങള്‍ ഇങ്ങനെ ഓരോരുത്തരായി യൂനിനോര്‍ പരസ്യം പോലെ (ഇനി എന്റെ നമ്പര്‍) തീവ്രവാദികളായി (സൂഫിയയെയോ മദനിയെയോ ഫോണ്‍ വിളിച്ചവര്‍ എന്നും അര്‍ഥം വരും) മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നതില്‍ ഒരു മുഖ്യ പങ്ക് സമുദായത്തിന്റെ കാവലാളായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന സംഘടനയ്ക്കാണ്. ക്രെഡിറ്റ് കൊടുക്കേണ്ടാവര്‍ക്ക് അതു കൊടുക്കേണ്ട സമയത്ത് തന്നെ കൊടുക്കണം, വൈകിക്കരുത്. സമുദായത്തിലെ തീവ്രവാദികളെ പുറത്തുകൊണ്ടുവരികയും ജനമധ്യത്തില്‍ കുനിച്ചുനിര്‍ത്തി ശൂലം കേറ്റുകയും ചെയ്യേണ്ടത് സമാധാനത്തിന്റെ (പറന്നുപോയ) വെള്ളരിപ്രാവിന്റെ സ്വന്തം പാര്‍ട്ടിയുടെ ധാര്‍മികമായ കടമയാണ്. പ്രത്യേകിച്ചും ആ തീവ്രവാദികള്‍ ഇടതുപക്ഷവുമായി ബന്ധമുള്ളവരാണെങ്കില്‍!
എന്നുമുതലാണ് ലീഗിന്റെ ധാര്‍മികബോധം പൂര്‍വാധികം ശക്തിയോടെ ഉണര്‍ന്നു തുടങ്ങിയത് എന്ന് പരിശോധിക്കുന്നത് രസമുള്ള സംഗതിയാണ്. സമുദായത്തിന് മുകളിലുള്ള തങ്ങളുടെ പിടി അയഞ്ഞു തുടങ്ങുന്നു, മുസ്ലിം വോട്ടിനു വേറൊരു അവകാശി ഉയര്‍ന്നു വരുന്നു എന്നൊക്കെ തോന്നുന്നിടത്താണ് മേല്‍പ്പറഞ്ഞ ധാര്‍മികബോധം ശക്തി പ്രാപിക്കുന്നത്. കുറേശ്ശെ എതിരാളിയെ വര്‍ഗീയനായും തീവ്രവാദിയായും ഭീകരവാദിയായും മുദ്ര കുത്താന്‍ ശ്രമം തുടങ്ങുന്നു. ഇത് പണ്ട് മുതലേ ഉണ്ട്, ഇപ്പോള്‍ ഈയൊരു സ്വഭാവം മറ്റുപലരും മുതലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് മാത്രം. മനോരമയുടെയും സംഘപരിവാറിന്റെയും ഐക്യ ജനാധിപത്യ മുന്നണിയിലെ ചില ഘടകകക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ക്കു അറിഞ്ഞോ അറിയാതെയോ മുസ്ലിം ലീഗും കൂട്ടുനില്‍ക്കുന്നു എന്ന് പറയേണ്ടിവരും. അറിവില്ലായ്മ ഒരു കുറ്റമല്ല, തീവ്രവാദ കേസാണെങ്കില്‍ പത്തുകൊല്ലം വിചാരണയില്ലാതെ അകത്തു കിടക്കേണ്ടി വരും എന്ന് മാത്രം!
രസം അതല്ല, മുസ്ലിം ലീഗ് ആണ് ഇത് പറയുന്നത് എന്നതിലാണ് അത്ഭുതം. അത്യാവശ്യം സാമാന്യബോധം ഉദിച്ചുതുടങ്ങിയ കാലം മുതലേ എന്നെ കുഴക്കുന്ന ഒരു സമസ്യയുണ്ട്: സാമുദായിക അടിസ്ഥാനത്തിലുള്ള, വര്‍ഗീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമില്ല എന്നാണു പഠിച്ചത്; പേരില്‍ തന്നെ സമുദായമുള്ള മുസ്ലിം ലീഗിന് പിന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്താണ് കാര്യം? ഭാരതീയ ജനതാ പാര്‍ട്ടി എന്ന് സ്വയം വിളിക്കുന്ന ഒരു പാര്‍ട്ടിയെ നമുക്കെങ്ങനെ വര്‍ഗീയമെന്നു വിളിക്കാനാകും?! അബ്ദുല്‍ നാസര്‍ മദനി പണ്ട് പറയാറുണ്ടായിരുന്നത്രേ, കുഞ്ഞാലിക്കുട്ടിയെ വിളിച്ചു മുസ്ലിം ലീഗിന്റെയും പാകിസ്ഥാന്റെയും പതാകകള്‍ കൊടുത്താല്‍ അങ്ങേര്‍ ആകെ കണ്ഫ്യൂഷനില്‍ ആകുമെന്ന്! ഇതിനെതിരെയൊക്കെ കണ്ണടയ്ക്കുന്ന മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് PDP -യെയും INL -നെയും BJP -യേയുമൊക്കെ വര്‍ഗീയ പാര്‍ട്ടികള്‍ എന്ന് വിളിക്കാന്‍ എന്ത് ധാര്‍മിക അവകാശമാനുള്ളത്?
മുസ്ലീം ലീഗ് ഒരു മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് എനിക്കഭിപ്രായമില്ല; പക്ഷേ അവര്‍ വര്‍ഗീയമായോ, സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന തരത്തിലോ പെരുമാറുന്ന സംഘടനയാണ് എന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷേ സ്വന്തം സമുദായത്തിനു മേലുള്ള തങ്ങളുടെ നിയന്ത്രണം അരക്കിട്ടുറപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അതേ സമുദായത്തിന് മേല്‍ തന്നെ കരിനിഴല്‍ വീഴ്ത്തുന്നത് അവര്‍ അറിയാഞ്ഞിട്ടോ എന്തോ?! മദനിയെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും, അദ്ദേഹവുമായി എന്തെങ്കിലും തരത്തില്‍ മുന്പെന്നെങ്കിലും നേരിയ ബന്ധം മാത്രമുള്ളവരെപ്പോലും ഭീകരരായി ചിത്രീകരിക്കാനും മാധ്യമവിചാരണയ്ക്ക് വിധേയരാക്കാനും ലീഗ് നേതൃത്വം കാണിക്കുന്ന ഈ വ്യഗ്രത പല ദുസ്സൂചനകളും സമൂഹത്തിനു നല്‍കുന്നുണ്ട്. ഈയിടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ലവ് ജിഹാദ് വിവാദത്തില്‍ ലീഗിന്റെ അര്‍ത്ഥഗര്‍ഭമായ മൗനം കേരളത്തിലെ മുസ്ലിങ്ങളെ ആശ്ചര്യപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പുവരെ മദനി വെറും വര്‍ഗീയനായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പെട്ടെന്ന് തന്നെ PDP-യും PDP-ക്കാരും കേരളം കണ്ട ഏറ്റവും വലിയ ഭീകരരായി മാറുന്നതും നാം കണ്ടു. തടിയന്റവിട നസീര്‍ ഏറ്റവും വിശ്വാസ്യതയുള്ള മലയാളിയായി പൊടുന്നനെ മാറി. അദ്ദേഹത്തിന്റെ വിലയേറിയ അഭിപ്രായപ്രകാരം പലരും തീവ്രവാദ കേസുകളില്‍ പ്രതികള്‍ ആകുന്നതും അല്ലാതാകുന്നതും നാം കണ്ടു. "രണ്ടുനാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍" എന്ന പ്രശസ്ത കവിതാശകലത്തിലെ 'ഭവാന്‍' ആരാണെന്ന് മനസ്സിലായില്ലേ?!
"മദനിയെ ഉപേക്ഷിക്കൂ, സ്വയം രക്ഷിക്കൂ" എന്ന സന്ദേശം ദേശീയ അന്വേഷണ ഏജന്‍സി വഴി കൈമാറുന്നതൊക്കെ ശരി; "ലീഗില്‍ ചേരൂ, ഭീകരന്‍ അല്ലാതാകൂ" എന്നും വ്യംഗ്യമായി സൂചിപ്പിച്ചോളൂ. പക്ഷേ, ഈ പ്രകടനങ്ങള്‍ക്കിടയ്ക്ക് ഒരു സാധാരണ മലയാളിയുടെ മനസ്സില്‍ ഇടംപിടിക്കുന്ന ചിന്തകള്‍ എന്തൊക്കെയായിരിക്കും എന്ന് ബുദ്ധിയുള്ള ലീഗുകാര്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?! 'ബുദ്ധിയുള്ള' എന്ന് സൂചിപ്പിച്ചത് എയര്‍പോര്‍ട്ട് കെട്ടിടത്തില്‍ കയറി പാകിസ്ഥാന്റെ, സോറി, ലീഗിന്റെ കൊടി കെട്ടിയ ചെക്കന്മാരെയല്ല ഞാന്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാനാണ്.
ഒമ്പതുകൊല്ലം വിചാരണയില്ലാതെ ജയിലില്‍ കഴിഞ്ഞ ശേഷം ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടില്ല എന്ന കാരണത്താല്‍ കോടതി നിരുപാധികം വിട്ടയച്ച ഒരാളാണ് മദനി. (കയ്യിലിരിപ്പ് കൊണ്ട്) വികലാംഗനായ അദ്ദേഹം തിരിച്ചുവന്ന്‍ പണ്ട് തീവ്രമായി പ്രസംഗിച്ചതിനൊക്കെ ക്ഷമ ചോദിച്ചു. പ്രിയങ്കാ ഗാന്ധിയുടെ മാതൃക പിന്തുടര്‍ന്ന്‍ അദ്ദേഹം, തന്നെ ബോംബെറിഞ്ഞു പരുക്കേല്‍പ്പിച്ചവര്‍ക്ക് മാപ്പും കൊടുത്തു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തുണച്ചു എന്ന ഒരു തെറ്റേ അങ്ങേരു ചെയ്തുള്ളൂ! ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഎം, ഇങ്ങനെ പ്രതിരോധത്തില്‍ ആകുന്നത് ഓര്‍മ വെച്ചതിനുശേഷം ആദ്യമായാണ്. മാധ്യമങ്ങളെ സമ്മതിക്കണം!!
ഈ ബഹളമൊക്കെ കെട്ടടങ്ങും, അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളില്‍ ഒക്കെ UDF ജയിക്കും. പിന്നെയെന്ത്? ശേഷം ലീഗിന് വോട്ട് ചെയ്യാന്‍ തീവ്രവാദിയല്ലാത്ത ഏതെങ്കിലും മുസ്ലിം കേരളത്തില്‍ കാണുമോ ആവോ? കാണുമായിരിക്കും, അന്നും ഉണ്ടാകുമല്ലോ കുറെ ലീഗ് നേതാക്കള്‍, ഭരണത്തെ ചുറ്റിപ്പറ്റി!!
എന്നുമുതലാണ് ലീഗിന്റെ ധാര്‍മികബോധം പൂര്‍വാധികം ശക്തിയോടെ ഉണര്‍ന്നു തുടങ്ങിയത് എന്ന് പരിശോധിക്കുന്നത് രസമുള്ള സംഗതിയാണ്. സമുദായത്തിന് മുകളിലുള്ള തങ്ങളുടെ പിടി അയഞ്ഞു തുടങ്ങുന്നു, മുസ്ലിം വോട്ടിനു വേറൊരു അവകാശി ഉയര്‍ന്നു വരുന്നു എന്നൊക്കെ തോന്നുന്നിടത്താണ് മേല്‍പ്പറഞ്ഞ ധാര്‍മികബോധം ശക്തി പ്രാപിക്കുന്നത്. കുറേശ്ശെ എതിരാളിയെ വര്‍ഗീയനായും തീവ്രവാദിയായും ഭീകരവാദിയായും മുദ്ര കുത്താന്‍ ശ്രമം തുടങ്ങുന്നു. ഇത് പണ്ട് മുതലേ ഉണ്ട്, ഇപ്പോള്‍ ഈയൊരു സ്വഭാവം മറ്റുപലരും മുതലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് മാത്രം. മനോരമയുടെയും സംഘപരിവാറിന്റെയും ഐക്യ ജനാധിപത്യ മുന്നണിയിലെ ചില ഘടകകക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ക്കു അറിഞ്ഞോ അറിയാതെയോ മുസ്ലിം ലീഗും കൂട്ടുനില്‍ക്കുന്നു എന്ന് പറയേണ്ടിവരും. അറിവില്ലായ്മ ഒരു കുറ്റമല്ല, തീവ്രവാദ കേസാണെങ്കില്‍ പത്തുകൊല്ലം വിചാരണയില്ലാതെ അകത്തു കിടക്കേണ്ടി വരും എന്ന് മാത്രം!
രസം അതല്ല, മുസ്ലിം ലീഗ് ആണ് ഇത് പറയുന്നത് എന്നതിലാണ് അത്ഭുതം. അത്യാവശ്യം സാമാന്യബോധം ഉദിച്ചുതുടങ്ങിയ കാലം മുതലേ എന്നെ കുഴക്കുന്ന ഒരു സമസ്യയുണ്ട്: സാമുദായിക അടിസ്ഥാനത്തിലുള്ള, വര്‍ഗീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമില്ല എന്നാണു പഠിച്ചത്; പേരില്‍ തന്നെ സമുദായമുള്ള മുസ്ലിം ലീഗിന് പിന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്താണ് കാര്യം? ഭാരതീയ ജനതാ പാര്‍ട്ടി എന്ന് സ്വയം വിളിക്കുന്ന ഒരു പാര്‍ട്ടിയെ നമുക്കെങ്ങനെ വര്‍ഗീയമെന്നു വിളിക്കാനാകും?! അബ്ദുല്‍ നാസര്‍ മദനി പണ്ട് പറയാറുണ്ടായിരുന്നത്രേ, കുഞ്ഞാലിക്കുട്ടിയെ വിളിച്ചു മുസ്ലിം ലീഗിന്റെയും പാകിസ്ഥാന്റെയും പതാകകള്‍ കൊടുത്താല്‍ അങ്ങേര്‍ ആകെ കണ്ഫ്യൂഷനില്‍ ആകുമെന്ന്! ഇതിനെതിരെയൊക്കെ കണ്ണടയ്ക്കുന്ന മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് PDP -യെയും INL -നെയും BJP -യേയുമൊക്കെ വര്‍ഗീയ പാര്‍ട്ടികള്‍ എന്ന് വിളിക്കാന്‍ എന്ത് ധാര്‍മിക അവകാശമാനുള്ളത്?
മുസ്ലീം ലീഗ് ഒരു മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് എനിക്കഭിപ്രായമില്ല; പക്ഷേ അവര്‍ വര്‍ഗീയമായോ, സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന തരത്തിലോ പെരുമാറുന്ന സംഘടനയാണ് എന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷേ സ്വന്തം സമുദായത്തിനു മേലുള്ള തങ്ങളുടെ നിയന്ത്രണം അരക്കിട്ടുറപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അതേ സമുദായത്തിന് മേല്‍ തന്നെ കരിനിഴല്‍ വീഴ്ത്തുന്നത് അവര്‍ അറിയാഞ്ഞിട്ടോ എന്തോ?! മദനിയെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും, അദ്ദേഹവുമായി എന്തെങ്കിലും തരത്തില്‍ മുന്പെന്നെങ്കിലും നേരിയ ബന്ധം മാത്രമുള്ളവരെപ്പോലും ഭീകരരായി ചിത്രീകരിക്കാനും മാധ്യമവിചാരണയ്ക്ക് വിധേയരാക്കാനും ലീഗ് നേതൃത്വം കാണിക്കുന്ന ഈ വ്യഗ്രത പല ദുസ്സൂചനകളും സമൂഹത്തിനു നല്‍കുന്നുണ്ട്. ഈയിടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ലവ് ജിഹാദ് വിവാദത്തില്‍ ലീഗിന്റെ അര്‍ത്ഥഗര്‍ഭമായ മൗനം കേരളത്തിലെ മുസ്ലിങ്ങളെ ആശ്ചര്യപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പുവരെ മദനി വെറും വര്‍ഗീയനായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പെട്ടെന്ന് തന്നെ PDP-യും PDP-ക്കാരും കേരളം കണ്ട ഏറ്റവും വലിയ ഭീകരരായി മാറുന്നതും നാം കണ്ടു. തടിയന്റവിട നസീര്‍ ഏറ്റവും വിശ്വാസ്യതയുള്ള മലയാളിയായി പൊടുന്നനെ മാറി. അദ്ദേഹത്തിന്റെ വിലയേറിയ അഭിപ്രായപ്രകാരം പലരും തീവ്രവാദ കേസുകളില്‍ പ്രതികള്‍ ആകുന്നതും അല്ലാതാകുന്നതും നാം കണ്ടു. "രണ്ടുനാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍" എന്ന പ്രശസ്ത കവിതാശകലത്തിലെ 'ഭവാന്‍' ആരാണെന്ന് മനസ്സിലായില്ലേ?!
"മദനിയെ ഉപേക്ഷിക്കൂ, സ്വയം രക്ഷിക്കൂ" എന്ന സന്ദേശം ദേശീയ അന്വേഷണ ഏജന്‍സി വഴി കൈമാറുന്നതൊക്കെ ശരി; "ലീഗില്‍ ചേരൂ, ഭീകരന്‍ അല്ലാതാകൂ" എന്നും വ്യംഗ്യമായി സൂചിപ്പിച്ചോളൂ. പക്ഷേ, ഈ പ്രകടനങ്ങള്‍ക്കിടയ്ക്ക് ഒരു സാധാരണ മലയാളിയുടെ മനസ്സില്‍ ഇടംപിടിക്കുന്ന ചിന്തകള്‍ എന്തൊക്കെയായിരിക്കും എന്ന് ബുദ്ധിയുള്ള ലീഗുകാര്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?! 'ബുദ്ധിയുള്ള' എന്ന് സൂചിപ്പിച്ചത് എയര്‍പോര്‍ട്ട് കെട്ടിടത്തില്‍ കയറി പാകിസ്ഥാന്റെ, സോറി, ലീഗിന്റെ കൊടി കെട്ടിയ ചെക്കന്മാരെയല്ല ഞാന്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാനാണ്.
ഒമ്പതുകൊല്ലം വിചാരണയില്ലാതെ ജയിലില്‍ കഴിഞ്ഞ ശേഷം ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടില്ല എന്ന കാരണത്താല്‍ കോടതി നിരുപാധികം വിട്ടയച്ച ഒരാളാണ് മദനി. (കയ്യിലിരിപ്പ് കൊണ്ട്) വികലാംഗനായ അദ്ദേഹം തിരിച്ചുവന്ന്‍ പണ്ട് തീവ്രമായി പ്രസംഗിച്ചതിനൊക്കെ ക്ഷമ ചോദിച്ചു. പ്രിയങ്കാ ഗാന്ധിയുടെ മാതൃക പിന്തുടര്‍ന്ന്‍ അദ്ദേഹം, തന്നെ ബോംബെറിഞ്ഞു പരുക്കേല്‍പ്പിച്ചവര്‍ക്ക് മാപ്പും കൊടുത്തു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തുണച്ചു എന്ന ഒരു തെറ്റേ അങ്ങേരു ചെയ്തുള്ളൂ! ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഎം, ഇങ്ങനെ പ്രതിരോധത്തില്‍ ആകുന്നത് ഓര്‍മ വെച്ചതിനുശേഷം ആദ്യമായാണ്. മാധ്യമങ്ങളെ സമ്മതിക്കണം!!
ഈ ബഹളമൊക്കെ കെട്ടടങ്ങും, അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളില്‍ ഒക്കെ UDF ജയിക്കും. പിന്നെയെന്ത്? ശേഷം ലീഗിന് വോട്ട് ചെയ്യാന്‍ തീവ്രവാദിയല്ലാത്ത ഏതെങ്കിലും മുസ്ലിം കേരളത്തില്‍ കാണുമോ ആവോ? കാണുമായിരിക്കും, അന്നും ഉണ്ടാകുമല്ലോ കുറെ ലീഗ് നേതാക്കള്‍, ഭരണത്തെ ചുറ്റിപ്പറ്റി!!
മദനി മക്കളെ നിരാഹാരത്തിനു പ്രേരിപ്പിച്ചതും, ഭാര്യയെ പിച്ചിചീന്തിക്കോ എന്നു പറഞ്ഞതും, ഉസാമ ബിന്‍ ലാദനെപ്പൊലെ താടി വച്ചു നടക്കുന്നതും മദനിയുടെ മോന്‍ വഴിയരികില്‍ മൂത്രമൊഴിച്ചതും തുടങ്ങി മദനിയുടെ ഉമ്മാന്റെ അനിയത്തിയുടെ ഭര്ത്താവിന്റെ അമ്മാവന്റെ വീട്ടിലെ തോട്ടക്കാരന്‍ വെള്ളമടിച്ചു കള്ളുഷാപ്പില്‍ വാളുവെച്ചതുവരെയുള്ള എല്ലാ ഭീകരപ്രവര്‍തനങ്ങളും നിരീക്ഷിയ്ക്കാനും കൊച്ചുകേരളത്തിലെ കണ്ണും കാതും തുറന്നിരിക്കുന്ന നിര്‍ഭയ, നിഷ്പക്ഷ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കാനും സൌകര്യാര്‍ഥമാണീ ആപ്പീസുകള്‍ തുറക്കുന്നതത്രേ!!
ReplyDeleteഹിന്ടുവുനര്ന്നാല് ധേഷമുണര്ന്നു! പക്ഷെ സമുധായമുനര്ന്നാലും ലീഗ് ഉണരില്ല!ആരെങ്കിലും ഉണര്ത്താന് ശ്രമിച്ചാല് സ്ലീപിംഗ് പില്ല്സ് കൊടുത്തും ലീഗ് ഉറക്കും. രാത്രി വൈകിയും ഉറങ്ങതിരിക്കുന്നതിനെ പറ്റി ചോദിക്കപ്പെട്ട മൌലാന മുഹമ്മദ് അലി ജവഹര് നെഹ്രുവിന്ന് കൊടുത്ത മറുപടി:"താങ്കള്ക്ക് ഉറങ്ങാം, താങ്കളുടെ സമുദായം ഉണര്ന്നിരിക്കുന്നു; എനിക്ക് ഉറങ്ങാനയിട്ടില്ല"
ReplyDeleteഅതെല്ലാം എങ്ങോ കേടു മറന്ന മഹിത പാരമ്പര്യം.
ബെഡ് കോഫി കൊടുക്കുന്നവനെ കൊന്നു കൊലവിളിച്ചയാലും ലീഗ് ഇനിയും നമ്മെ ഉറക്കും ഇല്ലെങ്കില് മുസ്ലിം സമുദായത്തിലെ സവര്ണ്ണ മാടംബിമാര്ക്ക് നിലനില്പില്ല. മുസ്ലിം സമുദായത്തെ സംബന്ധിച്ച് സംഘപരിവരതേക്കാള് വല്ല്യ ഭീഷണി അന്നത്തെ ലീഗിന്റെ നിയല് പോലും ആവാന് അര്ഹതയില്ലാത്ത ഇന്നത്തെ ലീഗ് തന്നെയാ!
വളരെ നന്നായിടുണ്ട് സര്;
കരുനാഗപ്പള്ളിയില്‍ മനോരമ മിനക്കെട്ടത്തിന്റെ ലക്‌ഷ്യം ഒരല്പം കൂടി കൃത്യതയോടു കൂടിയാ സര്‍;സജീവും, ബിജുവും, അശ്രഫും SDPI പ്രവര്‍ത്തകരായിരുന്നു സര്‍; സ്വന്തം ജീവന്‍ മറന്നു ജീവന്‍ രക്ഷാ പ്രവര്തനതിലെര്പെട്ട അവര്‍ക്ക് ലഷ്കര്‍ പട്ടം കൊടുക്കാന്‍ ശ്രമിക്കുന്നത് മിനക്കെടാനെന്നു കരുതിയിട്ടാവും മുത്തശി തല്‍കാലം അവരെ വിട്ടൊയിവാക്കിയത്.
ReplyDeleteComment by Rahim Kalathil (www.rahimkalathil.blogspot.com):
ReplyDeleteതാങ്കളുടെ ലേഖനത്തില്‍ പരാമര്‍ശിക്കാതെ പോയ ചില കാര്യങ്ങള്‍...
എന്നും ലീഗിനെതിരെ വാളെടുക്കാന്‍ എല്ലാവര്ക്കും താല്പര്യമാണ്...ഒരുദാഹരണം...
ജലീല്‍ ലീഗ് വിട്ടപ്പോള്‍ അതാരും രാഷ്ട്രീയത്തിലെ മൂല്യച്ച്യുതിയായി കണ്ടില്ല...
എന്നാല്‍ അബ്ദുള്ള കുട്ടി വിട്ടപ്പോള്‍ അത് മൂല്യച്ച്യുതി...
ലീഗിന്റെ തെറ്റുകളും കുറ്റങ്ങളും പറയുന്ന ആര്‍ക്കെങ്കിലും പകരം ഒരു പ്രസ്ഥാനത്തെ കാണിച്ചു തരാന്‍ പറ്റുമോ?
പിന്നെ പി ഡി പി ക്കാരെ മൊത്തം വര്‍ഗീയ വാദി ആക്കി എന്ന്...
അതും ലീഗാണ് പോലും...!!!
മഅദനി ജയില്‍ വിട്ടതിനു ശേഷമാണല്ലോ കാശ്മീരില്‍ രണ്ടു പി ഡി പി കാരും രണ്ടു എന്‍ ഡി എഫ് കാരും കൊല്ലപ്പെട്ടത്...
അത് നമ്മുടെ രാജ്യത്തെ സ്നേഹിക്കാന്‍ പോയപ്പോള്‍ അല്ല....
എനിട്ട് പി ഡി പിയെ ന്യായീകരിക്കാന്‍ എന്തവകാശം...?
പിന്നെ മഅദനി മാപ്പ് പറഞ്ഞത്...
അത് സമ്മതിച്ചു..
ചെയ്ത കുറ്റത്തിന് കിട്ടേണ്ട ശിക്ഷ അങ്ങേര്‍ക്കു കിട്ടി..അതെ പോലെ ഒരു ഫോണ്‍ കോളിന്റെ പേരില്‍ ഒരു കുടുംബത്തെ മൊത്തം പ്രതിയാക്കുന്നതും ശരിയല്ല...
എന്ന് കരുതി പൂര്‍ണ്ണമായി കുറ്റ വിമുക്തരും അല്ല...
പിന്നെ ലീഗിലെ മുസ്ലിം എന്ന വാക്ക് ...
അല്ല മാഷെ...കേരളത്തിലെ രണ്ടു വര്‍ഗീയ പാര്‍ടികള്‍ ആണല്ലോ എന്‍ ഡി എഫും ആര്‍ എസ് എസ്സും ...
അവരിലെ എവിടെയാണ് അവരുടെ മതത്തിന്റെ പേരുള്ളത്...?
പേരില്‍ സമുദായമുണ്ട് എന്ന് കരുതി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കരുത് എന്നുണ്ടോ...?
ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഇസ്മായീല്‍ സാഹിബ് ഉണ്ടാക്കിയ പാര്‍ടിയാണ് ഇത്...
ഈ പാര്‍ടിയോളം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ള മറ്റൊരു പാര്‍ടി കൊണ്ഗ്രെസ്സ് മാത്രമാണ്...
ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റു കൊടുത്ത ബി ജെ പി കാരനും , സ്വാതന്ത്ര്യ സമരത്തിലെ പല ഘട്ടങ്ങളെയും ഒറ്റു കൊടുത്ത ഇപ്പോഴും ഇന്ത്യയെ ഒറ്റു കൊടുക്കുന്ന ഇടതു പക്ഷത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ എന്താവകാഷമാണ് ഉള്ളത് എന്ന് കൂടി താങ്കള്‍ ഉണര്‍ത്തനം....
പിന്നെ മുസ്ലിം ലീഗ് വര്‍ഗീയത ഉണ്ടാക്കുന്ന പാര്ടിയുമല്ല മതേതരത്വ പാര്ടിയുമല്ല..പിന്നെ എന്താണെന്നാണ് അങ്ങയുടെ അഭിപ്രായം...?
പിന്നെ മഅദനിയുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല...
അല്ല മാഷെ..നിങ്ങള്‍ ഇന്ത്യയില്‍ അല്ലെ ജീവിക്കുന്നത്...
തെറ്റുകള്‍ തെളിയിക്കപ്പെട്ടിട്ടും അത് കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടുള്ള, രാഷ്ട്രീയത്തില്‍ സജീവമായ ഒരാളുടെ പേര് പറയുമോ...?
950 കോടി കട്ട ലാലു മുതല്‍ 350 കോടി കട്ട സഖാവ് വരെ ഇതുവരെ ശിക്ഷിക്കപ്പെട്ടോ...?
ഇനി പെടുമോ...?
തെളിയിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് ആരും കുറ്റവാളി ആകാതിരിക്കുന്നില്ല...
മഅദനി തീവ്ര വാദി ആയിരുന്നു... ജയിലി പോകുന്നതിനു മുന്‍പ്...
ശേഷം അദ്ധേഹത്തിന്റെ വാക്കുകള്‍ കടം എടുത്താല്‍ 'പക്വത' വന്നു എന്ന് മാത്രം...
ലീഗിന്റെ ഭാഗത്ത് പല വിഷയത്തിലും തെറ്റ് വന്നിട്ടില്ല എന്ന് ആരും പറയില്ല...
എന്നാല്‍ അത് തിരുത്തേണ്ടത്, ലീഗിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞല്ല...ലീഗിന്റെ ഉള്ളില്‍ നിന്നാണ്...
NB: പ്രിയപ്പെട്ട ബാസിത്...
കിട്ടിയ പഴുതില്‍ ഇരുമ്പ് ദണ്ട് കയറ്റാനുള്ള താങ്കളുടെ ശ്രമം ഘംബീരം...
ഇന്ത്യ രാജ്യത്ത് നിന്ന് കൊണ്ട് രാജ്യത്തെ ഒറ്റി കൊടുക്കുന്ന ndf/pfi/sdpi....എന്ന് തുടങ്ങി ഓന്തിനെ പോലെ നിറം മാറുന്ന നിങ്ങള്ക്ക് ലീഗിനെ ആരെങ്കിലും പറഞ്ഞാല്‍ വല്യ ആഹ്ലാദം...
ഒരേ ഒരു സംശയം...സംഘ പരിവാരതെക്കള്‍ ഭീഷണിയാണ് ലീഗ് എങ്കില്‍ എന്തിനു കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പിറകെ നടന്നു വോട്ടു കൊടുത്തു...?
പിന്നെ മരിച്ചവര്‍ sdpi കാര്‍ ആണ് എന്നറിയിച്ചതില്‍ സന്തോഷം (പടച്ചവനു അറിയാം )...
അങ്ങ് കാശ്മീരില്‍ മരിച്ചതും ഇക്കൂട്ടര്‍ ആയിരുന്നു എന്ന് മറക്കണ്ട...അതും വരവ് വെച്ചോളൂ...
കാലാ കാലങ്ങളായി ഹജ്ജു വളന്റീര്‍ ആയി ആയിരക്കണക്കിന് മലയാളികള്‍ പോയിടുന്ടെങ്കിലും ഈ പ്രാവശ്യം അതില്‍ നിന്ന് പോലും മുതലെടുക്കാന്‍ ശ്രമിച്ചവരാണ് നിങ്ങള്‍ ..
സേവനത്തിനു പോയവരുടെ ചിത്രങ്ങള്‍ എടുത്തു പ്രചരിപ്പിച്ച നിങ്ങളുടെ സേവനം എന്തിനു വേണ്ടി എന്ന് ജനങ്ങള്‍ക്ക് അറിയാം...
അത് കൊണ്ട് ഏഴു പേര്‍ മരിച്ചതില്‍ മൂന്നു പേര്‍ തങ്ങളുടെ സംഭാവന ആണ് എന്ന് വീമ്പു പറയുന്നുണ്ടല്ലോ _(ആര്‍ക്കറിയാം )..അവരുടെ ആ മഹനീയ പ്രവര്‍ത്തനം എങ്കിലും നിങ്ങളുടെ വരവില്‍ വെക്കാതിരിക്കുക..
പരപ്പ്നങ്ങടിക്കാരന് രഹീം NDF ഉകരനാണെന്ന് സ്ഥാപിക്കാന് മുത്തശി പത്രങ്ങള് പലവുരു നോക്കിയതാ; എന്തോ നടന്നില്ല. ലീഗിനും, ഈ രഹീമിനും ആ എണ്ണം ഒന്ന് കൂടി കൂട്ടി രണ്ടാക്കാന് സാധിച്ചല്ലോ!! നല്ല കാര്യം.
ReplyDeleteകാശ്മീരില് കൊല്ലപെട്ട നാല് പേരെയും, നസീറിനെയും, ശഫാസിനെയും ബന്ധിപ്പിക്കുന്ന കണ്ണി നൂരിഷ ത്വരീക്കതാ. ലീഗിന്റെ വോട്ട് ബാങ്ക് ഗ്രൂപിന്റെയും ജാമയാന്നൂരിയയുടെയും പല ഉത്ഗടന വേദികളിലും ഈ ത്വരീക്കത് നേതാക്കന്മാര് സംബന്ധിച്ച്തായി കേട്ടു.
മാറാട്ടെ പ്രതികളുടെ കൂട്ടത്തില് NDF ഉകാരനെ തിരഞ്ഹ പലര്ക്കും അവസാനം കിട്ടിയത് മയിന് ഹാജിയുടെ മുത്ത് പോലത്തെ നാല് ലീഗ് കുണ്ടാന്മ്മാരെ. NDF ഉകാരനെ രിപോര്ടിലും കുട്ടപത്രത്തിലും കണ്ടില്ല. കശ്മീരിലെ കൊല്ലപ്പെട്ട നാളിന്റെയും മുന് കാല പ്രവര്ത്തന മണ്ഡലങ്ങളും ഇത് പോലോതെ മുഖ്യ ധാര കക്ഷികളില് ചെന്നെതുമെന്നതില് സംശയം വേണ്ട.
മരിച്ചദ് SDPI പ്രവര്ത്തകരാണെന്ന് അറിയിച്ചടില് സന്തോഷം എന്ന് രഹീമ്ക പറഞ്ഹാദ് തീരെ മനസ്സിലായില്ല. സന്തോഷം 'മജീദ് റഹ്മാന് കുന്ഹിപ്പ'പോലെ NDF നും എന്തോ കിട്ടി എന്നതിലാണോ? പലരും ജീവനുല്ലതിനെയും ഇല്ലാതതിനെയും ചൊല്ലി ജീവനെടുക്കാന് പോയത് പോലെയും, ഭാഷാ സമര രനങ്ങനത്തില് പിന്നീടുള്ള നേതാക്കന്മാര്ക്ക് വേണ്ടി ജീവന് കൊടുക്കാന് പോയത് പോലെയുംവെറുതെ എടുക്കാനും കൊടുക്കാനും NDFil ഒരുപാട് ജീവനുകളില്ല എന്നതവര്ക്ക് നന്നായറിയാം.
റമദാന് കിറ്റിനും ആട്ടിന് കുട്ടിക്കുമോപ്പം ചിരിക്കുന്ന ലീഗ് മേമ്ബെര്മാരില്ലാത്ത ഒരു ചന്ദ്രിക ദിനപ്പത്രം കണ്ടു കിട്ടുമോ? സേവനത്തിനു പോയവര് തിരിച്ചു വന്നാലും സേവന സന്നതരയിരിക്കും; അവരെ അറിഞ്ഹിരിക്കുന്നത് അത് കൊണ്ട് തന്നെ ജനങ്ങള്ക്കും നല്ലതാ!! പിന്നെ NDF ന്റെ വോട്ട്; പഴയ ലീഗിന്റെ നിയാല് പോലുമല്ല പുത്യ ലീഗെന്നു സമുദായത്തെ പൂര്ണമായും ബോധ്യപ്പെടുതാനവുന്നത് വരെ സന്ഘപരിവാരതെക്കള് വല്യ ഈ ആന്തരിക രോഗത്തിന് NDF വോട്ട് പിടിക്കാനും കൊടുക്കാനും സാധ്യതയുണ്ട്; മദനി കാണിച്ച ആ വല്യ അബദ്ധം കുറച്ചു കൂടി ആസൂത്രണവും പദ്ധതിയുമുള്ള NDFil നിന്നും തല്ക്കാലം പ്രതീക്ഷിക്കേണ്ട.
pinne raheemka enne ethu nilayila athyathe commentinte adisthanathil ndf ukaranakkiyathennu manassilayilla?? thalkkalam raheemka koodi manassaa vachaa sammathicha piyavukal sambhavicha innathe leeginte vimarshakanaayi kanakkakkiyal mathi; NDF ukaran [theevravadhi] avumbol ariyikkam!!
ReplyDeleteഓ സോറി; തീവ്രതയുടെയും മിതവാധതിന്റെയും അളവുകോല്‍ നിര്‍ണ്ണയിക്കുന്ന standardised solution [S*] ഷാജി കെ വയനാടിന്റെ യൂതന്മ്മാരാനല്ലോ; നിങ്ങള്‍ക്കെ പറയാനും നിര്‍ണ്ണയിക്കാനും പറ്റൂ ആരൊക്കെയാ തീവ്രവാധികലെന്നു. രഹീമിനെന്നെയും മറ്റാരെയും തീവ്രവാദി എന്ന് വിളിക്കാം.
ReplyDeleteഇസ്ലാമും മുസ്ലിങ്ങളും ആരംഭം തൊട്ടേ വേട്ട നായ്ക്കളാല്‍ ചുറ്റപ്പെട്ട മുറിവേറ്റ ഒരു പ്രാണന്‍ തന്നെയാണ്‍.എന്നാല്‍ ഇന്നത്തെ ചില പുത്തന്‍ സമുദായ സ്നേഹികളുടെയും pseudo modern political islamist കളുടെയും ജാഗ്രതയും പ്രതികരണ വ്യഗ്രതയും കാണുമ്പോള്‍ വേദന തോന്നുന്നു. കേരള ചരിത്രം കോയമ്പത്തൂര്‍ സ്ഫോടനതോട് കൂടിയും, ലോക ചരിത്രം അഫ്ഘാന്‍ അധിനിവേശത്തോട് കൂടിയുമാണ്ണ്‍ ആരംഭിച്ചതെന്ന് തോന്നും ഇവരുടെ ധാര്‍മിക രോഷം കണ്ടാല്‍... പ്രവാചകന്‍(സ) തിരുമേനിയെ കാര്ടൂനിലൂടെ അധിക്ഷേപിച്ചവര്‍ , ഖുറാന്‍ താളുകള്‍ പരസ്യമായി അഗ്നിക്കിരയാക്കിയവര്‍ ,ഇസ്ലാമിക 'ശേഷികളെ' വെറും 'ശേഷിപ്പുകലാക്കി' മാറ്റുന്നവര്‍.... പടിഞ്ഞാറന്‍ കുരിശു പടയുടെ മുന്‍പില്‍ ലോക മുസ്ലിം അസ്വസ്തനാന്‍, പ്രതികരണത്തിന്റെ വഴികളില്‍ അവന് തെരഞ്ഞെടുക്കാന്‍ ഒരുപാട് വഴികളുണ്ട്....അവനെ ചൂഷണം ചെയ്യാന്‍ ഒരുപാട് കഴുകന്മാരും...
ReplyDeleteബാബറി മസ്ജിദിനെ 1949 മുതല്‍ തര്‍ക്ക മണ്ടിരമാക്കുകയും 13 വര്‍ഷത്തെ തര്‍ക്ക പരിഹാരമായി ആ മിനാരങ്ങളെ തകര്തുകളയുകയും ചെയ്തവര്‍ ,ഗുജറാത്തില്‍ മുസ്ലിം സ്ത്രീകളുടെ ഗര്‍ഭാശയങ്ങളില്‍ ത്ര്ശൂലം കയറ്റി ഭ്രൂണം കുത്തിയെടുത്ത് ഹിന്ദുത്വം ആഘോഷിച്ചവര്‍ , ഒളിഞ്ഞും തെളിഞ്ഞും മുസ്ലിങ്ങളെ കുതിനോവിക്കുന്നവര്‍.....ഇവിടെ മതേതര ഇന്ത്യയിലും മുസല്‍മാന്‍ അസ്വസ്തനാണ്ണ്‍...പ്രതികരണത്തിന്റെ വഴികളില്‍ പക്ഷെ ചിതറിക്കിടക്കുന്ന ഇതര ലോക മുസ്ലിമിനെപ്പോലെ അവന് (ഇന്ത്യന്‍ മുസല്‍മാന്‍) സയനിസം സ്പോന്‍സര്‍ ചെയ്ത കപട മതവാദികളുടെ 'പൊളിറ്റിക്കല്‍ ഇസ്ലാമിനെ' ആയുധമാക്കേണ്ട ഗതികേടില്ല, തുടക്കവും ഒടുക്കവും ഇല്ലാത്ത 'സ്പോന്സേദ് ജിഹാദിന്റെ' ചാവെരാവെണ്ടാതുമില്ല.....അതിന്‍ കാരണങ്ങള്‍ പലതാണ്ണ്‍....
സ്വന്തം സങ്കടനയുടെ ജന്മദിനം മുതലാണ്ണ്‍ ചരിത്രം ആരംഭിക്കുന്നത് എന്നാരും തെറ്റിദ്ധരിക്കരുത്, മദനിയുടെ താടിയും ബാബരിയുടെ മിനാരങ്ങളുംആണ്ണ്‍ ഇസ്ലാമിന്റെ അടിതരയെന്നും കരുതിക്കളയരുത്....ഹിജാബിനെയും പള്ളി മിനാരങ്ങളെയും ഇസ്ലാമിക വിശ്വല്സാക്കി അവഹെളിക്കുന്നവര്‍ക്ക് നിങ്ങളെന്തിനാ കൂട്ട് നില്‍ക്കുന്നത്?
മദനി ബിരുദധാരി ജയിലില്‍ കഴിഞ്ഞെങ്കില്‍ , ബിന്‍ലാദന്‍ ലോകസമാധാനതിന്‍ ഭീഷണി ആണെങ്കില്‍ ഈ വിഷയങ്ങളിലെല്ലാം ഇസ്ലാമിന്റെ പേരില്‍ എന്തിന്‍ പുത്തന്‍ വാദികള്‍ ധാര്‍മിക രോഷം കൊള്ളണം? പ്രവാചകന്‍ തിരുമേനിയെ കാര്‍ക്കിച്ചു തുപ്പിയ നാളില്‍ പോലും സഹാബികലാരും സ്വന്തം സിദ്ധാന്തങ്ങളില്‍ ഇസ്ലാമിന്‍ പുതിയ democratic political പാര്‍ട്ടി ഉണ്ടാക്കിയതായി അറിവില്ല.
..........................
മദനിയുടെ തെറ്റുകള്‍ അദ്ദേഹം തന്നെ ഏറ്റുപരഞ്ഞുവേന്നിരിക്കെ; ആ തെട്ടുകലെക്കൂടി ശരികലാക്കുന്ന തരത്തില്‍ അദ്ധേഹത്തിന്റെ 'മയ്യതായ ഇമേജിന്റെ' തലക്കരികില്‍ ഇരുന്ന്‍ നിങ്ങലെന്തിന്‍ ഖുറാന്‍ സൂക്തം പാരായണം ചെയ്യണം? സാന്ദര്‍ഭികമായി വളച്ചൊടിക്കാന്‍ ഖുറാന്‍ സൂക്തങ്ങള്‍ 'ബോധനം ലഭിച്ച ഇടയന്റെ അരുതായ്മകളെ ന്യായീകരിക്കുന്ന' ഉപദേശങ്ങലായല്ല അവതരിച്ചത്... ദൈവ വകാനങ്ങലാനവ....അതിനാല്‍ മദനി കുടുംബത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ ദുഃഖം രേഖപ്പെടുത്താന്‍ ഖുറാനും ഇസ്ലാമും ഒരു ശക്തിക്ക് കയ്യില്‍ ഇരിക്കട്ടെ എന്ന്‍ ധരിച്ചു കളയരുത്....മനുഷ്യത്വത്തിന്റെ പേരിലാവാം..പക്ഷെ പരിധികള്‍ മറക്കരുത്.
പിന്നെ ലീഗിനെ പ്രതിചെര്‍ക്കുന്ന കാര്യം...അതിനെക്കുരിച് കൂടുതല്‍ പറയുന്നില്ല...ബാബരിയുടെ മിനാരങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ ആത്മസംയമാനതിന്‍ ആഹ്വാനം ചെയ്ട ലീഗിന്റെ നിലപാട് 'ഭീരുത്വമായി' കാണാന്‍ ആദ്മാഭിമാനമുള്ള ഇന്ത്യന്‍ മുസല്‍മാന്‍ കഴിയില്ല...ലീഗിന്റെ നിലപാട് മുസ്ലിം യുവാക്കളെ തീവ്രവടികലാക്കി പോലും പ്രവാചകന്‍ പഠിപ്പിച്ച ഇസ്ലാമിനെ ക്കുറിച്ചും മുസ്ലിങ്ങലെക്കുരിച്ചും തന്നെയല്ലേ നിങ്ങള്‍ ഈ പറയുന്നത്?? അതിന്റെ പേരില്‍ ലീഗിനെ കല്ലെറിയുന്നവര്‍ ഒന്നോര്‍ത്താല്‍ നന്ന്‍....മരുമകള്‍ വിധവയാവുമായിരിക്കാം...പക്ഷെ നിങ്ങള്‍ക്ക് മകന്‍ നഷ്ടപ്പെടും.....!!!! വിഷയ ദാരിദ്ര്യം വരുമ്പോള്‍ വെയില്‍ കൊള്ളാതെ ഇതുപോലെ മലര്‍ന്നു കിടന്നു തുപ്പാന്‍ ഇന്ത്യന്‍ മണ്ണില്‍ വര്‍ഷങ്ങളുടെ ബലമുള്ള ഒരു മേല്ക്കുര നഷ്ടപ്പെടും...ഒരു പക്ഷെ നേരത്തെ പറഞ്ഞ ഇന്ത്യന്‍ മുസല്‍മാന്റെ ആയുധമുണ്ടല്ലോ...;ജനാധിപത്യത്തിലെ രാഷ്ട്രീയ ശബ്ദം, അത് ചില ആയുധ ധാരികള്‍ പങ്കിട്ടെടുക്കും...പിന്നീട് നമുക്ക് ഒരു 'വിശ്വ മുസ്ലിം' ആവാം നേര്‍ത്ത ശബ്ദമുള്ള ഒരു ചിതറിയ ചാവെര്‍ക്കുട്ടം.....!!! അതാണോ എല്ലാ സമുദായ സ്നേഹികളുടെയും ആഗ്രഹം????
രാഷ്ട്രീയത്തിലെ മൂല്യച്യുതിയും മറ്റും തീരുമാനിക്കുന്നത് എന്നും കേരളത്തിലെ മാധ്യമരാജാക്കന്മാര്‍ ആയിരുന്നു, അവര്‍ ഒരിക്കലും മാര്ക്സിസ്റ്റുപാര്ട്ടിയും മുസ്ലിം സമുദായവും നന്നായിക്കാണാന്‍ ആഗ്രഹിച്ചിട്ടില്ല, പാര്ട്ടിവിട്ടത് അബ്ദുള്ളക്കുട്ടി ആയാലും ജലീല്‍ ആയാലും അവര്ക്കൊരുപോലെ തന്നെ!
ReplyDeleteപകരം വയ്ക്കാന്‍ ഒരു പ്രസ്ഥാനം ഇല്ലാത്തതുകൊണ്ടുതന്നെയാണു ലീഗ് നശിച്ചുപോകരുതെന്ന് പലരും ആഗ്രഹിക്കുന്നത്, ഇത്തരം പ്രവണതകളെ എതിര്ക്കുന്നതും!!
PDP-യെ ന്യായീകരിക്കുക എന്നതല്ല എന്റെ പോസ്റ്റിലെ ഉദ്ദേശം. സാന്ദര്ഭികമായി ചോദിക്കട്ടെ, എത്ര മലയാളികള്‍ ഈ പറഞ്ഞ PDP-ക്കാരുടെയും NDF-കാരുടെയും ശവമെങ്കിലും കണ്ടവരായിട്ടുണ്ട്? ഇവരുടെ ജാതകം ആരാണു നിങ്ങള്ക്കു നല്കിയത്?
NDF, BJP തുടങ്ങിയ വര്ഗീയപാര്ട്ടികളെയും ഞാന്‍ ന്യായീകരിക്കുന്നില്ല, ഒരു വിരോധാഭാസം ചൂണ്ടിക്കാണിച്ചു എന്നു മാത്രം! കേരളാകോണ്ഗ്രസ്സ് എന്ന പേരില്‍ അസംഖ്യം പാര്ട്ടികള്‍ സഭയെ സേവിക്കുന്ന പോലെ, എന്തുകൊണ്ട് ലീഗിനുമായിക്കൂടാ എന്നേ ചോദിച്ചുള്ളൂ; വര്ഗീയകക്ഷി എന്ന പരസ്യമായ ആരോപണങ്ങളില്നിന്നു ലീഗിനു ഒഴിഞ്ഞുനില്ക്കാമായിരുന്നു.
ReplyDeleteഅതെ, 950 കോടി കട്ട ലാലു, 350 കോടി കട്ട പിണറായി, 1500 കോടി കട്ട രാജീവ്, പഞ്ചസാര കട്ട ആന്റണി, പാമോയീല്‍ കട്ട കരുണാകരന്‍, ഐസ്ക്രീം കട്ട കുഞ്ഞാലികുട്ടി, കോടികള്‍ കോഴ വാങ്ങിയ ബാലക്രിഷ്ണപ്പിള്ള, സൂപ്പി, ഹജ്ജ് ക്വോട്ട വകമാറ്റിയ അഹമ്മദ്...... അങ്ങനെ എന്തൊക്കെ?!
ഹിന്ദുക്കള്‍ പൊതുവെ സഹിഷ്ണുക്കളാണ്, ഇനിയും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും, ഇസ്ലാമിനെതിരെയുള്ള മാധ്യമങ്ങളുടെ ഈ പടയോട്ടകാലത്ത്! ലീഗ് ചോദ്യം ചെയ്യപ്പെടും; ആദ്യകാലത്ത് കോണ്ഗ്രസ്സ് മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ രാഷ്ട്രീയഭൂമികയില്‍ ലീഗിനെ ചോദ്യം ചെയ്യാന്‍ ആളുണ്ടായില്ല, അതുകരുതി എന്നും അങ്ങനെത്തന്നെ ആയിക്കൊള്ളണമെന്നില്ലല്ലോ?! കേരളത്തിനുപുറത്ത് ലീഗിനു വലിയ പിന്ബലമില്ല എന്നു നമ്മള്‍ 2001-ലെ കേന്ദ്രമന്ത്രിസഭാ രൂപീകരണസമയത്തു കണ്ടതാണ്. അന്നു ലീഗ് മന്ത്രിയെ മന്മോഹന്‍ മന്ത്രിസഭയില്‍ ഉള്പ്പെടുത്തിയതിനെ BJP മാത്രമല്ല എതിര്ത്തത്! മാറിചിന്തിക്കാന്‍ സമയം വൈകിയിട്ടില്ല!!
ReplyDeleteSorry, I meant 2004!
ReplyDeleteപണ്ട് മൂന്നു പശുക്കലുണ്ടായിരുന്നു. ഒന്ന് വെള്ള, കറുപ്പ്, ചുവപ്പ്. മൂന്നുപേരും നല്ല കൂട്ടുകാരായിരുന്നു. ഒത്തൊരുമിച്ചു ജീവിച്ചു. ഒരു ദിവസം ഒരു ചെന്നായ അവരോടൊപ്പം സൌഹൃദം കൂടി.കറുത്ത പശുവിനോട്മു ചുവന്ന പശുവിനോടും പറഞ്ഞു. ഈ വെളുത്ത പശു നമുക്ക് അപകടമാണ്, അവനുണ്ടയാല്‍ ശത്രുക്കള്‍ നമ്മെ എളുപത്തില്‍ കണ്ടു പിടിക്കും. അതുകൊണ്ട് നമുക്കവനെ കൊല്ലാം. അങ്ങിനെ രണ്ടു പശുക്കളുടെ സഹായത്തോടെ ചെന്നായ വെളുത്ത പശുവിനെ കൊന്നു തിന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെന്നായ കറുത്ത പശുവിനോടെ പറഞ്ഞു ഈ ചുവന്ന പശു നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും , അതുകൊണ്ട് നമുക്കവനെ വകവരുതാം. അങ്ങിനെ ചുവന്ന പശുവിനെയും അവന്‍ അകത്താക്കി. ഏതാനും ദിവസങ്ങള്‍ കഴിഞ്ചപ്പോള്‍ ചെന്നായ കറുത്ത പശുവിനോടു പറഞ്ച്ജു ഇനി എന്റെ ഭക്ഷണം നീയാണ് ഞാന്‍ നിന്നെ തിന്നാന്‍ പോവുകയാണ്. അപ്പോള്‍ കറുത്ത പശു പറഞ്ഞു. " എന്റെ സഹോദരന്‍ വെളുത്ത പശു കൊല്ലപെട്ട ദിവസം തന്നെ ഞാനും കൊല്ലപെട്ടിടുണ്ട്" (ഉകില്തു യാവ്മ ഉകില സവരുള്‍ അബയാല്). ഇത് അറബി പഴന്ചെല്ലാണ് മാഷെ .
ReplyDeleteഎനിക്കൊരു സംശയം
നാമം ഇപ്പോള്‍ എവിടെയാണ്
ചെന്നയയോ, വെളുത്ത പശുവോ, കറുത്ത പശുവോ
ആ പശുവിന്റെയെങ്കിലും പുത്തി ഉണ്ടായിരുന്നെങ്കില്‍ ഈ സമുദായം രക്ഷപ്പെടുമായിരുന്നു
ഹര്ഷാദ്,
ReplyDeleteമുസ്ലിം സമുദായം ഒരു ചിതറിയ ചാവേര്‍ക്കൂട്ടം ആവാതിരിക്കട്ടെ എന്നു തന്നെയാണു എന്റെയും ആശ! ഇന്ത്യന്‍ മുസ്ലിമിന്റെ ശബ്ദം ഭംഗിയായി ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ ലീഗിനെപ്പോലെ നല്ല ജിഹ്വ വേറെയില്ല എന്നും എനിക്കറിയാം.
ഞാന്‍ PDP-ക്കാരനല്ല, മദനിയുടെ ആരാധകനുമല്ല; പക്ഷേ മദനിക്കെതിരെ ഒരു ഗൂഡാലോചന നടക്കുന്നു എന്നു വിശ്വസിക്കുന്നു. അതിലൂടെ മൊത്തം മുസ്ലിം സമുദായം കരിതേച്ചുകാണിക്കപ്പെടുന്നതില്‍ വേദനിക്കുന്നു, എന്തെങ്കിലും പറയും എന്നു വിശ്വസിച്ച പ്രസ്ഥാനത്തിന്റെ മൌനം അതിലേറെ വേദനിപ്പിക്കുന്നു. അറിഞ്ഞൊ അറിയാതെയോ ഈ ഗൂഡാലോചനയില്‍, ദുരാരോപണപ്രചാരണങ്ങളില്‍ ലീഗും ഭാഗഭാക്കാകുന്നുണ്ട്, പറയാതെ വയ്യ!!
an old post of mine here:
ReplyDeletehttp://pulchaadi.blogspot.com/2008/08/first-they-came.html
They came first for the communists,
And I didn't speak up because I wasn't a Communist.
Then they came for the jews,
And I didn't speak up because I wasn't a Jew.
Then they came for the Trade Unionists,
And I didn't speak up because I wasn't a Trade UUnionist.
Then they came for the catholics,
And I didn't speak up because I was a Protestant.
Then they came for me,
And by that time no one was left to speak up!
ബാബരിയുടെ മിനാരങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ ആത്മസംയമാനതിന്‍ ആഹ്വാനം ചെയ്ട ലീഗിന്റെ നിലപാട് 'ഭീരുത്വമായി' കാണാന്‍ ആദ്മാഭിമാനമുള്ള ഇന്ത്യന്‍ മുസല്‍മാന്‍ കഴിയില്ല...ലീഗിന്റെ നിലപാട് മുസ്ലിം യുവാക്കളെ തീവ്രവടികലാക്കി പോലും
ReplyDeleteലീഗിന്റെ ആത്മസംയമനം അധികാരത്തിന് മാത്രം വേണ്ടിയുള്ളതായിരുന്നു. പള്ളിപൊളിക്കാന്‍ സര്‍വ്വ ഒത്താശകളും ചെയ്ത് കൊടുത്തവരുടെ കൂട്ട് പങ്കാളിയായിരുന്നു അവര്‍. ലീഗ് കോണ്‍ഗ്രസിനുള്ള പിന്തുണ ഒരു പ്രതിഷേധ സൂചകമായി അന്ന് പിന്‍ വലിച്ചിരുന്നെങ്കില്‍ ഒരു ലീഗുകാരനും ലീഗ് വിട്ട് എന്‍ഡി എഫിലേക്കോ ഐ.എസ്.എസിലോക്കോ പോകുമായിരുന്നില്ല.
പിന്തുണ പിന് വലിക്കാത്തതിന് ലീഗ് പറഞ്ഞ മുട്ട് ഞായങ്ങള്‍ വേറെയാണ്. പിന്തുണ പില്‍വലിച്ചിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നു. ലീഗില്ലാത്ത മറ്റൊരിടത്തും മുസ്ലീം നേതൃത്വത്തില്‍ കത്തിയില്ല. പ്രധാനമായി കത്തിയത് ശിവസേനയുടെ നെതൃത്വത്തില്‍ ബോംബെയിലാണ്. മസ്ജിദ് പൊളിച്ചപ്പോള്‍ മുസ്ലീം ജനതയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ എവിടെയും കത്തിയില്ല. അപ്പോള്‍ കേരളത്തില്‍ കത്താതിരുന്നത് ഞങ്ങളും തങ്ങളും ഉള്ളത് കൊണ്ടാണെന്ന് പറയുന്നത് അന്തിനേരത്ത് കുറുക്കന്‍ ഓലിയിടുന്നത് പോലെയാവൂ.
പിന്നെ പ്രവാചകന്‍ പഠിപിച്ച ഇസ്ലാമിക വ്യവസ്ഥിതിയില്‍ രാഷ്ട്രീയവുമുണ്ട്. അതൊരു പുത്തന്‍ പ്രസ്ഥാനക്കാരനും പുതുതായി കൊണ്ടു വന്നതല്ല. പ്രവാചക സുന്നത്തിന്റെ ഏറ്റവും വലിയ സവിശേഷതയില്‍ ഒന്നാണ് പ്രവചകന്‍ ഏറ്റവും നീതിമാനായ ഭരണാധികാരി കൂടി ആയിരുന്നു എന്നത്.
ശിഹാബ് തങ്ങളും, എം കെ മുനീറ്രും, ഹസ്സനും ഒഴികെയുള്ള കേരളത്തിലെ മുഅമിനീങ്ങളെല്ലാം ഭീകരവാദികളാണ്. അതിന്റെ നടപട്റ്റി ക്രമം ഇങ്ങനെയാണ്.
ReplyDelete1. എല്ലാ മുസ്ലിംഗളും തീവ്രവാദികളല്ല
2. മുസ്ലിംഗളില്‍ തീവ്രവാദ പ്രവണത കൂടുതലാണ്
3. മുസ്ലിംഗള്‍ എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തീവ്രവാദ ആശയങ്ങള്‍ ഉള്‍ലവരാണ്.
4. ഇസ്ലാം ഗ്രന്ഥങ്ങള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവയാണ്.
അപ്പോള്‍ പിന്നെ മുസ്ലിംഗളെല്ലാം ഭീകരവാദികള്‍ ആയല്ലോ. അതില്‍ അല്ലാത്തത് മുഖ്താര്‍ അബ്ബാസ് നഖ് വി, റസൂല്‍ പൂക്കുട്ടി, എ പി ജെ അബ്ദുള്‍ കലാം എന്നിവരാണ്.
ഇനി എല്ലാവരും മുസ്ലിംഗളെ തിരിച്ചറ്രിയാന്‍ മേല്‍ പറഞ്ഞ ചെക്ക് ലിസ്റ്റ് ഉപയോഒഗിക്കുക.
Rahim's Comment:
ReplyDeletesorry for late reply..
i was busy with my work....
ബാസിതിന്....
pinne raheemka enne ethu nilayila athyathe commentinte adisthanathil ndf ukaranakkiyathennu manassilayilla??
മുസ്ലിം സമുദായത്തെ സംബന്ധിച്ച് സംഘപരിവരതേക്കാള് വല്ല്യ ഭീഷണി അന്നത്തെ ലീഗിന്റെ നിയല് പോലും ആവാന് അര്ഹതയില്ലാത്ത ഇന്നത്തെ ലീഗ് തന്നെയാ!
കരുനാഗപ്പള്ളിയില്‍ മനോരമ മിനക്കെട്ടത്തിന്റെ ലക്‌ഷ്യം ഒരല്പം കൂടി കൃത്യതയോടു കൂടിയാ സര്‍;സജീവും, ബിജുവും, അശ്രഫും SDPI പ്രവര്‍ത്തകരായിരുന്നു സര്‍;
----------------------------------------------
ninte ezhuthukalaanu mukalil...
നീയാള് കൊള്ളാമല്ലോ...
തീവ്ര വാദ ഗ്രൂപ്പിന്റെ ഒക്കെ പ്രധാന തെളിവ്, അവര്‍ പുറമേ ഒന്നും ഉള്ളില്‍ മറ്റൊന്നും ആയി ജീവിക്കും പ്രവര്‍ത്തിക്കും...
പക്ഷെ പൂച്ച പാല് കട്ട് കുടിക്കും പോലെ അവരവര്‍ അറിയുന്നില്ല, അവരുടെ ഉള്ളിലെ കാര്യങ്ങള്‍ പുറത്തു വരുന്നത്...
മുകളില്‍ കൊടുത്തത് രണ്ടു ഉദാഹരണം...
ഇതില്‍ നിന്നും താങ്കള്‍ sdpi കാരന്‍ ആണ് എന്ന് ഏതു sdpi കാരനും മനസ്സിലാകും...
പിന്നെ പരപ്പനങ്ങാടി രഹീം ndf കാരന്‍ അല്ല എന്ന് താങ്കളും താങ്കള്‍ പ്രധിനിധീകരിക്കുന്ന തീവ്ര വാദികളും മാത്രമാണ്...
രഹീമിന്റെ നാടിലെ ഏതു കൊച്ചു കുട്ടിയോട് ചോദിച്ചാലും അറിയാം...
സമയം ഉണ്ടെങ്കില്‍ ഒന്ന് നിക്ഷ്പക്ഷമായി അന്വേഷിക്കുക...
പിന്നെ നിങ്ങളുടെ കള്ളത്തരങ്ങള്‍ പലതും പലപ്പോഴായി പുറത്തു വരുന്നത് താങ്കള്‍ അറിയുന്നില്ലേ...?
നിങ്ങള്‍ മൂന്നു പേരെ കുറിച്ച് (മരണപ്പെട്ട ) വിശദമായി എഴുതിയ താങ്കള്‍ ഒരാളെ മനപ്പോര്‍വ്വം മറന്നതാണോ..അതോ...?
പിന്നെ രണ്ടു പേര്‍ നൂരിഷ ത്വരീകത്കാര്നനാണ്...
അവര്‍ ഇ കെ സുന്നി വിഭാഗവുമായി ബന്ധമുണ്ട് പോലും...!!!
അല്ല sdpi കാരാ..
താങ്കള്‍ക്കു അറിയില്ലേ ലീഗില്‍ ഇ കെ കാരനും മുജാഹിട് കാരനും തുടങ്ങി അമുസ്ലിംകള്‍ക്ക് വരെ പ്രവര്‍ത്തിക്കാവുന്ന പാര്‍ട്ടിയാണ്...
എളുപ്പത്തില്‍ പറഞ്ഞാല്‍..
എല്ലാ ത്വരീകതുകാരനും ലീഗുകാരന്‍ അല്ല...
അതെ പോലെ എല്ലാ ലീഗുകാരനും ത്വരീകത്തു കാരനും അല്ല...
തീവ്രവാദത്തിനു താങ്കളുടെ ബുദ്ധി അടിയറവു വെച്ചിട്ടില്ലെങ്കില്‍ എഴുതുന്നതിനു മുന്‍പ് ഒന്നാലോചിക്കണം എന്ന് അപേക്ഷിക്കുന്നു...
പിന്നെ മരിച്ചതരിയിച്ചത് സന്തോഷം എന്ന് പറഞ്ഞത് ആ പ്രിയ സ്നേഹിതര്‍ മരിച്ച സന്തോഷത്തിലല്ല. മരിച്ചു നിങ്ങള്‍ മാത്രം അറിഞ്ഞ, അല്ലെങ്കില്‍ അറിയിച്ച ആ വാര്‍ത്ത ആരിയിച്ചതിനാലാണ്...
പിന്നെ ഞാന്‍ പറഞ്ഞത് നിങ്ങള്‍ നിങ്ങളുടെ സേവനം ഫോട്ടോ ആക്കിയതിളല്ല. മരിച്ചു ഇതേ കാര്യം കൊല്ലങ്ങളായി പലരും ചെയ്തിട്ടും ആദ്യമായി അത് ഈ രീതിയില്‍ പ്രച്ചരിപ്പിച്ചതില്‍ ആണ്...
പിന്നെ റമദാന്‍ കിട്ടിന്റെ ചിത്രം എല്ലാവരും കലാ കാലങ്ങളായി കൊടുക്കുന്നതാണ്..
നിങ്ങളും അത് ചെയ്യുന്നു..
അതിനെ ആരും വിമര്ഷിചില്ലല്ലോ...?
എന്തായാലും ലീഗിന് വോട്ടു കൊടുക്കുന്നതിലെ നിങ്ങളുടെ ന്യായം രസകരം ആയിരിക്കുന്നു...
സന്ഘപരിവാരത്തെക്കള്‍ അപകടമാനെങ്കിലും വോട്ടു ലീഗിന് തന്നെ...
രസകരം..ബഹു രസം...
പിന്നെ താങ്കള്‍ പറഞ്ഞ ഒരു കാര്യം പറഞ്ഞത് വളരെ ശരിയാണ്...
ഒരു തീവ്ര വാദ സംഘടന ആയതു കൊണ്ട് തന്നെ നിങ്ങള്ക്ക് നല്ല ആസൂത്രണം ഉണ്ടാവും...
അതാവും, ഒരിക്കല്‍ ndf (national defends frend), ndf (national democratic....) pfi ( popular front of india)sdpi....ഇനി എന്താണാവോ ഇവരുടെ ആസൂത്രണം??...കാത്തിരുന്നു കാണാം....
Contd....
Contd.......
ReplyDeleteപിന്നെ റിയാസ് സാറോട്...
താങ്കള്‍ പറഞ്ഞത് പോലെ മാധ്യമ രാജാക്കന്മാര്‍ തന്നെയാണ് തീരുമാനിക്കുന്നത്...
കൂടെ ചില നപുംസകങ്ങളും...
അതിനാലാണ് അബ്ദുല്ലക്കുട്ടിയുടെ യും ജലീളിന്റെയും വിഷയത്തില്‍ കണ്ട ച്യത്യാസം...
അത് കണ്ടില്ലെന്നു താങ്കള്‍ നടിക്കരുത്....
പിന്നെ കേരള കൊണ്ഗ്രീസിനെ പോലെ ആയിക്കോടെ എന്ന്...?
താങ്കള്‍ ഉദ്ദേശിച്ചത് എന്താണാവോ?
പിന്നെ പല കള്ളന്മാരുടെ കൂട്ടത്തില്‍ (പ്രതികള്‍ ആക്കപ്പെട്ടവര്‍ ) താങ്കള്‍ കുജാളിക്കുട്ടി സാഹിബിനെയും അഹ്മദ് സാഹിബിനെയും സൂപ്പി സാഹിബിനെയും എന്നിയത് കണ്ടു...
ലീഗ് നശിക്കുന്നത് ആഗ്രഹിക്കുന്നില്ല എന്ന് വേറൊരിടത്തും...?
താങ്കളുടെ യഥാര്‍ത്ഥ നിലപാട് എന്ത്....??
താങ്കളുടെ ചില പരമാര്ഷത്തിനു നല്ല ഉപമ തന്ന റംസാന് നന്ദി...
പിന്നെ ഹര്ഷടിനു....
താങ്കള്‍ പറഞ്ഞത് പോലെ മ അടനിക്കെതിരെ ഗോടാലോചന ആരാണ് നടത്തുന്നത്...?
അതില്‍ എവിടെയാണ് ലീഗിന് പങ്കു...
ലീഗിനെ നാഴികക്ക് നാല്പതു വട്ടം വിമര്‍ശിക്കുന്ന അദ്ധേഹത്തെ ന്യായെകരിക്കേണ്ട കാര്യം ലീഗിനില്ല...
പിന്നെ ഇത് മൊത്തം മുസ്ലിംകള്‍ക്കെതിരെ തിരിയാന്‍ കാരണവും മ അടങി തന്നെ...
അദ്ദേഹത്തിനും കുടുംബത്തിനും എതിരെ നടക്കുന്നു എന്ന് അയാള്‍ പറയുന്ന ഗോടാലോചന സമുടായതിനെതിരെ ആണെന്ന് പറയുന്നതും വരുത്തി തീര്‍ക്കുന്നതും അയാള്‍ തന്നെയാണ്, അയാളുടെ വാക്കുകളും ആണ്...അല്ലാതെ മറ്റാരുമല്ല...
ചിന്തകനോട് ഒരു കാര്യം...
ആദ്യം സ്വന്തം പേര് പുറത്തു പറയണമെന്ന് ആവശ്യപ്പെടുന്നു...
എന്തായാലും ജോക്കെര്‍ നല്ലൊരു തമാശ പറഞ്ഞിരിക്കുന്നു..
നമുക്കെല്ലാവര്‍ക്കും ചിരിക്കാം...
ഹ ഹ ഹ ഹ ...
മതിയോ ജോക്കരെ...
ente post sweekarikkappedaathirikkunnathinaal njan anonymous aayi aanu post cheyyunnathu..
kshamikkuka..
ente peru abdul rahim
rahimkalathil.blogspot.com
റഹീം,
ReplyDeleteഎന്റെ അവസാനത്തെ പോസ്റ്റിലെ സുകുമാരേട്ടനെ കണ്ടോ? ഒരു പ്രസ്ഥാനത്തില്‍ വിശ്വസിക്കുക, അതിനെ അകമഴിഞ്ഞു സ്നേഹിക്കുക..... എല്ലാം നല്ല കാര്യങ്ങള്‍! പക്ഷെ തന്റെ സ്വത്വം, അതായത് ഒരാളുടെ ചിന്തകളും ബുദ്ധിയും, ആര്ക്കും അടിയറവ് വെയ്ക്കരുത്, പ്രത്യേകിച്ചും താങ്കളെപ്പോലുള്ള യുവാക്കള്‍, ലീഗിന്റെ അണികള്ക്കു സംഭവിക്കുന്ന പരാജയം അവിടെയാണ്.
മറ്റെല്ലാ നേതാക്കളെയും കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച താങ്കള്ക്ക് എന്തുകൊണ്ട് സ്വന്തം നേതാക്കള്ക്കെതിരായ ആരോപണം രുചിക്കുന്നില്ല?! ഞാന്‍ ഉദ്ദേശിച്ചത് ആരോപണങ്ങളെക്കുറിച്ചാണു, ഇവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതു കണ്ടില്ലെന്നു നടിക്കാന്‍ താങ്കളെപ്പോലുള്ള അന്ധ ലീഗ്-വിശ്വാസികള്ക്കേ കഴിയൂ!!
ReplyDeleteN.B: എന്തുകൊണ്ടാണു റഹീമിനു മാത്രം കമന്റ് ചേര്ക്കാന്‍ സാധിക്കാത്തതെന്നറിയില്ല. ആരുടെയും, എതുതരത്തിലുള്ള കമന്റുകളും ഇവിടെ സ്വീകാര്യമാണ്.