Friday, April 11, 2014

എന്‍റെ സ്വന്തം വോട്ട്


ഞാനും കുത്തി!

അതിലെന്താപ്പോ ത്ര അത്ഭുതം.. കൊട്ട നെറച്ചും വയസ്സായിലെ.. എന്നായിരിക്കും പലരുടെയും ചിന്ത!

ഇത്തവണ ഒരു പ്രത്യേകത ഉണ്ട്. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ (അഞ്ചാറെണ്ണം ആയി ഇപ്പോ) ഡ്യൂട്ടി ഉണ്ടായിരുന്നത് കൊണ്ട് നേരിട്ട് വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല, പോസ്ടല്‍ വോട്ട് മാത്രം ആയിരുന്നു ആശ്രയം. ഇത്തവണ സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ തന്നെ ആയിരുന്നു മിക്കവാറും എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഡ്യൂട്ടി. അങ്ങനെയുള്ളവര്‍ക്ക്‌ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തനിക്ക്‌ ജോലിയുള്ള ബൂത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്താം. അങ്ങനെ ഞാന്‍ എന്‍റെ സ്വന്തം ഇടത് (Left) കയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടി വോട്ട് ചെയ്തു (പോളിംഗ് ഓഫീസര്‍ മഷി പുരട്ടിയത് എനിക്കത്ര ഇഷ്ടപ്പെട്ടില്ല, പക്ഷേ ഇത്തവണത്തെ മഷിക്ക് കറുപ്പ് അത്ര പോര)!!

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള വിഷമം ഇതോടെ കുറെയൊക്കെ മാറി. ഇനി ഫലം വരുമ്പോള്‍ മുഴുവനും മാറും!!

2 comments:

  1. ഹഹഹ.....ആര്‍ക്കാ വോട്ട് ചെയ്തേന്ന് പറയുമോ?

    ReplyDelete
    Replies
    1. ഫലം വന്നപ്പോ വിഷമം മാറിയില്ല. അത്ര പോരെ?!

      Delete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails