Monday, July 05, 2010

വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തുക!

മതനിന്ദ വളര്‍ത്തുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി എന്ന പോലീസ് കേസില്‍ പ്രതിയായി അന്വേഷണം നേരിടുന്ന, സസ്പെന്‍ഷനില്‍ ഇരിക്കുന്ന, തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ശ്രീ. ടി.ജെ. ജോസഫിനെ ഇന്നലെ ഒരുപറ്റം സാമൂഹ്യദ്രോഹികള്‍ ക്രൂരമായി ആക്രമിച്ചതിലും കൈ വെട്ടിമാറ്റിയതിലും വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചതിലും ഒരു മലയാളി, ഒരു ഇന്ത്യക്കാരന്‍, ഒരു മുസ്ലിം, ഒരു കോളേജ് അദ്ധ്യാപകന്‍, ഒരു AKGCT (Association of Kerala Govt. College Teachers) ഭാരവാഹി എന്നീ നിലകളിലും, സര്‍വോപരി ജനാധിപത്യത്തിലും നിയമവാഴ്ചയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മനുഷ്യസ്നേഹിയായ ഒരു സാദാ പൌരന്‍  എന്ന നിലയിലും ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 
             മത തീവ്രവാദത്തെ എതിര്‍ക്കുക.... 
             വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തുക .....
കേരളത്തിലെ സാമുദായികസൌഹാര്‍ദം തകര്‍ക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം തിരിച്ചറിയുക! ജനാധിപത്യത്തില്‍ കാട്ടുനീതിക്ക് സ്ഥാനമില്ല!!

4 comments:

  1. രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

    മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .

    ReplyDelete
  2. ചിത്രകാരനും പ്രതിഷേധിക്കുന്നു....
    പോസ്റ്റിന് അഭിവാദ്യങ്ങള്‍.

    ReplyDelete
  3. ജനാധിപത്യത്തില്‍ കാട്ടുനീതിക്ക് സ്ഥാനമില്ല!!

    ചൂണ്ടക്കാരന്‍ കാരണമാണോ മത്സ്യം ചാവുന്നത് അതോ മത്സ്യം ചൂണ്ടയില്‍ കൊത്തിയതുകൊണ്ട് തനിയെ ചത്തതാണോ?! മുസ്ലിം ചൂണ്ടയില്‍ കോര്ക്കപ്പെടുന്നുവെങ്കില്‍ .... കാരണം?!

    ഒരു ജനാധിപത്യ വ്യവസ്ഥയില്‍ നിയമവാഴ്ച്ചയെ അട്ടിമറിക്കാന്‍ അതു ന്യായീകരണമാകുമോ?

    ReplyDelete
  4. ജനാധിപത്യത്തില്‍ കാട്ടുനീതിക്ക് സ്ഥാനമില്ല!!

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails