Saturday, July 17, 2010

പ്രൊഫ. ജോസഫിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട പ്രഫ. ജോസഫ് ,
         താങ്കള്‍ക്കുണ്ടായ തിക്താനുഭവത്തില്‍ ഞാന്‍ ദു:ഖിക്കുന്നു. ഒപ്പം അതിനെ അപലപിക്കുകയും ചെയ്യുന്നു. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മാധ്യമങ്ങള്‍ക്കായി താങ്കള്‍ നല്‍കിയ കത്ത് വായിച്ചു. ആരോഗ്യവാനായിരുന്ന നാളുകളില്‍ താങ്കള്‍ പറയുന്നത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് അതില്‍ പറഞ്ഞിരിക്കുകയാണല്ലോ. കോളജ് മാനേജ്മെന്റിന് താങ്കള്‍ നല്‍കിയ മറുപടിയിലെ ഭാഗങ്ങളാണ് ആ കത്ത്തിലുള്ളതെന്നും അറിയുന്നു. 'ഇതാണ് സത്യം. ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ' എന്ന പേരില്‍ താങ്കള്‍ എഴുതിയ ആ കത്താണ് ഈ കത്തിന് ആധാരം. ബോധപൂര്‍വമല്ലാത്ത ഒരു പദപ്രയോഗമാണ്  'മുഹമ്മദ്‌' എന്ന താങ്കളുടെ വിശദീകരണം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. പ്രഫ. ജോസഫ്  ഒരു സാധാരണ പൌരനല്ല. അറിവും വിവേകവും ലോകപരിചയവും യുക്തിബോധവും എല്ലാമുള്ള കോളജ് പ്രഫസറാണ്‌. ന്യൂമാന്‍ കോളജ് മാഗസിനില്‍ താങ്കള്‍ എഴുതിയ ലേഖനത്തില്‍ മുഹമ്മദ്‌ നബി സ്നേഹപ്രവാചകനാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ടല്ലോ. ഇക്കാര്യം മുസ്ലിം വിദ്യാര്‍ഥികളോട് ചോദിച്ചിരുന്നുവെങ്കില്‍ ഈ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും താങ്കള്‍ പറയുന്നുണ്ട്. ഈ വിധം പ്രവാചകനെ ആദരിച്ചിരുന്ന താങ്കള്‍, അതേ വിദ്യാര്‍ഥികളുടെ മുന്നിലെത്തിച്ച ചോദ്യപേപ്പറില്‍ ദൈവം 'നായിന്റെ മോനേ' എന്ന് വിളിക്കുന്നയാളായി 'മുഹമ്മദി'നെ പ്രതിഷ്ടിച്ചതിലെ ഔചിത്യം മനസ്സിലാകുന്നില്ല. പി. ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ദൈവവുമായി സംഭാഷണം നടത്തുന്ന കഥാപാത്രമായ ഭ്രാന്തന് മുഹമ്മദ്‌ എന്ന് പേരിടുകയാണ് ഉണ്ടായതെന്ന്  താങ്കള്‍ പറയുന്നു. ദൈവത്തെ 'പടച്ചോനേ' എന്ന് സംബോധന ചെയ്യുന്നത് ഇസ്ലാം മതത്തില്‍ പെട്ടവരായതിനാല്‍ ആ മതത്തില്‍പെട്ട ഒരാളുടെ പേരാവട്ടെയെന്നും വിചാരിച്ചതായി താങ്കള്‍ പറഞ്ഞിരിക്കുന്നു. ഇസ്ലാം മതക്കാരുടെ 'പടച്ചോനേ' തിരിച്ചറിഞ്ഞ താങ്കള്‍ക്കു മുഹമ്മദ്‌ ആ മതക്കാരുടെ പ്രവാചകനാണെന്ന അറിവ് ഉണ്ടായില്ലെന്നത് ഖേദകരമാണ്. കര്‍ത്താവായ ദൈവവുമായി സംഭാഷണം നടത്തുന്ന ഒരു ഭ്രാന്തന്‍ കഥാപാത്രത്തിന് 'യേശു' എന്ന് പേരിടാന്‍ പ്രിയപ്പെട്ട പ്രഫസര്‍, താങ്കള്‍ തയ്യാറാകുമോ? ദൈവത്തിനു 'നായിന്റെ മോനേ' എന്ന് വിളിക്കാനായി തോമസ്‌, ജോസഫ്, പത്രോസ്, മാത്യൂസ് എന്നീ പേരുകളിലുള്ള കഥാപാത്രത്തെ നല്‍കാന്‍ താങ്കള്‍ തയ്യാറാകുമോ?
      ഈശ്വരവിശ്വാസം മനുഷ്യ സംസ്കാരത്തിന്റെ ഭാഗമാണല്ലോ.  വിശ്വാസികളല്ലാത്ത മനുഷ്യരുമുണ്ടല്ലോ. അവരുടെ ഭാവനയില്‍ പോലും ദൈവദാസനെ 'നായിന്റെമോനെ' എന്ന് സംബോധന ചെയ്യുന്ന ദൈവം ഉണ്ടാവില്ല. ക്രിസ്തുമത വിശ്വാസിയും കോളജ് അധ്യാപകനുമായ പ്രഫസറുടെ ചോദ്യപേപ്പറില്‍ മേല്‍പ്പറഞ്ഞ മ്ലേച്ചഭാഷയില്‍ ദൈവദൂതനെ സംബോധന ചെയ്യുന്ന ദൈവം കടന്നുവന്നത് കര്‍ത്താവ്‌ പൊറുക്കുന്ന കാര്യമാണോ എന്ന് ചിന്തിക്കണം. പിതാവും പത്രോസും പരിശുദ്ധാത്മാക്കളും അടങ്ങുന്ന ക്രൈസ്തവ സംസ്കാരത്തിന് യോജിച്ചതാണോ ആ ചോദ്യപേപ്പര്‍?
     ആഗോളതലത്തില്‍ സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ തയ്യാറാക്കിയ പ്രവാചകനിന്ദയുള്പ്പെടെ  മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കുന്നുണ്ടെന്ന കാര്യം അറിയാത്ത ആളല്ലല്ലോ താങ്കള്‍. ഹണ്ടിംഗ്ടണ്ണിന്റെ  'ക്രൈസ്തവ ഇസ്ലാമിക സംഘട്ടനം' എന്ന കൃതി പ്രചരിച്ചതോടെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്ന സംഭവമുണ്ടാകുന്നതും ലോക മുസ്ലിം ജനതയെ ഭീകരരായി ചിത്രീകരിച്ചതും. സദ്ദാമിനെ ഭീകരനാക്കി ഇറാഖിനെ കൈയടക്കിയതും ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ അമേരിക്കന്‍ - ഇസ്രായേല്‍ ഭീകരതാണ്ടവം അരങ്ങേറിയതും അതിന്റെ തുടര്‍ച്ചയായിരുന്നു. കേരളത്തില്‍ ലവ് ജിഹാദ്, പ്രവാച്ചകനിന്ദ, മഫ്ത ധരിക്കല്‍ പ്രശ്നം എന്നിങ്ങനെ ആ അജണ്ട അരങ്ങേറുന്നത് പ്രഫസര്‍ അറിയാത്ത കാര്യമല്ലല്ലോ. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ലൌജിഹാദ് കേസ് വിധിയോടെ എട്ടുനിലയില്‍ പൊട്ടിയ ആ നുണകഥ തികഞ്ഞ മുസ്ലിം വിരുദ്ധ അജണ്ടയുടെ ഭാഗമായിരുന്നു. ക്രൈസ്തവകേന്ദ്രങ്ങള്‍ അതില്‍ വഹിച്ച പങ്ക് താങ്കള്ക്ക് അറിവുള്ളതാണല്ലോ. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം പ്രചാരണം നടക്കുന്നുണ്ടല്ലോ. മഫ്ത (തട്ടം) ധരിക്കല്‍ നിരോധിച്ച പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചാണല്ലോ കേരളത്തിലെ ക്രൈസ്തവസ്ഥാപനങ്ങളും മഫ്ത നിരോധിച്ചത്. ഇംഗ്ലണ്ടില്‍ പട്ടാളക്കാരെ വെടിവെക്കാന്‍ പരിശീലിപ്പിക്കുന്നത് മുസ്ലിം പള്ളിമിനാരങ്ങളുടെ രൂപം ഉണ്ടാക്കി അതിലേക്ക് വെടിവെപ്പിചാണെന്ന വാര്‍ത്ത വന്നിരുന്നല്ലോ. ഖുര്‍ആന്‍ കോപ്പികളെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്ന 'നായിന്റെ മക്കളെയും' നാം കാണുന്നുണ്ടല്ലോ. ഇന്ത്യയില്‍ നടന്ന നിരവധി സ്ഫോടനങ്ങള്‍ മുസ്ലിം സംഘടനകളുടെ തലയില്‍ കെട്ടിവെചിരുന്നല്ലോ. അവയെല്ലാം ഹിന്ദുസംഘടനകളുടെ പ്രവൃത്തിയായിരുന്നു എന്ന് ഇപ്പോള്‍ സി.ബി.ഐ തെളിയിച്ചുകൊണ്ടിരിക്കയാണ്. മുസ്ലിം ഭീകരത, തീവ്രവാദം തുടങ്ങിയ പ്രചാരണം നിലനിര്‍ത്താനുള്ള നീച്ചപ്രവൃത്തികളാണവയെന്നു തിരിച്ചറിയാന്‍ വിഷമമില്ല. പത്തനംതിട്ടയിലെ ഒരു ക്രൈസ്തവ സംഘടന പ്രവാചകനെ നിന്ദിച്ചുകൊണ്ട് ഇറക്കിയ പുസ്തകം വിവാദമാകുകയും പ്രതികള്‍ അരസ്ടിലാകുകയും ചെയ്തുവല്ലോ. ആ പുസ്തകത്തില്‍ കാണുന്ന വിലാസങ്ങള്‍ അത് ആഗോള അജണ്ടയുടെ ഭാഗമാണെന്നു തെളിയിക്കുന്നു. ഒരു വിലാസമിങ്ങനെ: 89/22/216 st. Queen's villa, Ny- (ന്യൂയോര്‍ക്ക്) 11427, U.S.A.  പുസ്തകത്തിലെ മറ്റൊരു വിലാസമിതാണ്: Abundant life publication, P.B. 47, Ankamali, Kerala 683572.
           ഇതിന്റെയെല്ലാം നടുവിലാണല്ലോ, താങ്കളും ഞാനും ജീവിക്കുന്നത്. അതുകൊണ്ടാണ് താങ്കളുടെ കുമ്പസാരം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുന്നില്ലെന്നു ഞാന്‍ പറഞ്ഞത്.
         ഇത്രയുമെഴുതിയത് താങ്കള്ക്ക് നേരെ നടന്ന കിരാത ആക്രമണത്തെ ന്യായീകരിക്കാനോ ലഘൂകരിക്കാനോ അല്ല. ചില യാദാര്ത്യങ്ങള്‍ തുറന്നുകാട്ടാന്‍ മാത്രം. സാധാരണ ജീവിതം നയിക്കാനുള്ള  ആരോഗ്യവും ശേഷിയും വളരെ വേഗം താങ്കള്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 
                                                           ഡോ. എം. എസ്. ജയപ്രകാശ്
                                                              ഗുരുവിഹാര്‍‍, കൊല്ലം    
മാധ്യമം  ദിനപത്രത്തില്‍ ജൂലായ്‌ 17 ശനിയാഴ്ച പ്രസിദ്ധീകരിച്ച ഒരു വായനക്കാരന്റെ പ്രതികരണമാണ്  മുകളില്‍ ചേര്‍ത്തത്. ഇതെഴുതിയ ആള്‍ ജീവിച്ചിരിക്കുന്ന വ്യക്തിയാണോ  (എം. എസ്. ജയപ്രകാശ് എന്ന പേരില്‍ കൊല്ലത്തൊരു പഴയ ചരിത്രപ്രൊഫസരുണ്ടെന്നും അദ്ദേഹം അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്നും കേട്ടിട്ടുണ്ട്) എന്നുപോലും എനിക്കറിയില്ല. ആ പേരില്‍ ഏതെങ്കിലും മുസ്ലിം എഴുതിയതാണോ എന്നും അറിയില്ല. ഒന്നറിയാം, ശ്രീമാന്‍ ജോസഫിനെ ന്യായീകരിക്കാനും ഒരു രക്തസാക്ഷിപരിവേഷം ചാര്ത്തികൊടുക്കാനും ശ്രമം നടക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ പറന്നു നടക്കുന്ന ഈമെയിലുകള്‍ അതിന്റെ സൂചനയാണ്. ജയപ്രകാശിനു പകരം റിയാസ് ആയിരുന്നെങ്കില്‍ ഈ ലേഖനത്തെ ഒരു മതഭ്രാന്തന്റെ ജല്പനങ്ങള്‍ ആയി പുച്ചിച്ച് തള്ളിയേനെ. കൂരിരുട്ടിനിടയിലും സത്യം കാണുന്ന ചിലര്‍ നമുക്കിടയിലുണ്ട് എന്നറിയുന്നത് എത്ര ആശ്വാസകരമാണ്.                                
           പി.എം. ബിനുകുമാറിന്റെ "തിരക്കഥയുടെ നീതിശാസ്ത്രം: സമ്പാദനവും പഠനവും" (കേരള ഭാഷാ ഇന്സ്റ്റിറ്റിയൂട്ട്) എന്ന പുസ്തകത്തിലെ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ചോദ്യം തയാറാക്കിയത് എന്നാണ് ജോസഫ് സാര്‍ പറയുന്നത്. ആ പുസ്തകം രണ്ടാം സെമസ്ടര്‍ ബീകോം  കുട്ടികള്‍ക്ക് പഠിക്കാനുണ്ടോ  എന്നാരും ചോദിച്ചുകണ്ടില്ല. ഇല്ലെങ്കില്‍ എന്തിന് ആ പുസ്തകം തെരഞ്ഞെടുത്തു, എന്തിന്  ആ സംഭാഷണശകലം  തെരഞ്ഞെടുത്തു, ഭ്രാന്തന്‍ എന്നത് മാറ്റി മുഹമ്മദിനെ കുടിയിരുത്തിയതെന്തിന്? കുഞ്ഞുമുഹമ്മദ് ആ സംഭാഷണത്തിന് ആവശ്യമായ പശ്ചാത്തലം നല്‍കി അതിനെ ന്യായീകരിക്കുന്നുണ്ട്. ഭ്രാന്തന്‍ എന്നുതന്നെ എന്തുകൊണ്ട് സാര്‍ ഉപയോഗിച്ചില്ല? ശരി, വെറുമൊരു സംഭാഷണം, വെറുമൊരു മുസ്ലിം പേര്! എങ്കില്‍, അതിലുപയോഗിച്ച ഭാഷ (തെറിവിളി) കുട്ടികളെ പഠിപ്പിക്കുന്നത് ശരിയോ? ഒരു അദ്ധ്യാപകന്‍ ചോദ്യപേപ്പറില്‍ ഉപയോഗിക്കേണ്ട ഭാഷയോ അത്? ഇതേ ന്യായീകരണം വെച്ചുകൊണ്ട് പമ്മനെയും മേതിലിനെയും മ-വാരികകളിലെ എഴുത്തുകാരെയും കുട്ടികളെ പരിച്ചയപ്പെടുത്താത്തതെന്ത്? 
           അധ്യാപകന്റെ കൈ വെട്ടിയതിനു യാതൊരു ന്യായീകരണവുമില്ല, പ്രതികളെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. തീവ്രവാദ നിലപാടുള്ള പല മുസ്ലിം സംഘടനകളുടെയും സാമ്പത്തികസ്രോതസ്സ് പരിശോധിക്കണം. അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടാല്‍ സംഘടനയെ നിരോധിക്കണം, നേതാക്കളെ വിചാരണ ചെയ്തു ശിക്ഷിക്കണം. ഇത്തരം ഭീകരവാദികളെ സമുദായം ഒറ്റപ്പെടുത്തണം. 
          കാട്ടുനീതി കേരളത്തില്‍, ഭാരതത്തില്‍ വേണ്ട! ഒരേ പന്തിയില്‍ രണ്ടു വിളമ്പും വേണ്ട. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ! കൊടിയ അപരാധമാണ് നടന്നിരിക്കുന്നത്, സമൂഹത്തെ ഭിന്നിപ്പിച്ച് സമാധാനം തകര്‍ക്കുക എന്ന കുറ്റം, സാധാരണക്കാരന്റെ മനസ്സില്‍ തന്റെ അയല്‍ക്കാരനെക്കുറിച്ച് ഭീതിയും സംശയവും ജനിപ്പിക്കുക എന്ന കുറ്റം, ഇതിനു മാപ്പില്ലതന്നെ!!       

11 comments:

  1. കാട്ടുനീതി കേരളത്തില്‍, ഭാരതത്തില്‍ വേണ്ട! ഒരേ പന്തിയില്‍ രണ്ടു വിളമ്പും വേണ്ട. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ! കൊടിയ അപരാധമാണ് നടന്നിരിക്കുന്നത്, സമൂഹത്തെ ഭിന്നിപ്പിച്ച് സമാധാനം തകര്‍ക്കുക എന്ന കുറ്റം, സാധാരണക്കാരന്റെ മനസ്സില്‍ തന്റെ അയല്‍ക്കാരനെക്കുറിച്ച് ഭീതിയും സംശയവും ജനിപ്പിക്കുക എന്ന കുറ്റം, ഇതിനു മാപ്പില്ലതന്നെ!!

    ReplyDelete
  2. മുഹമ്മദ് എന്ന പേരില്‍ ഒരാളുടെ കൈ വെട്ടാന്‍ മാത്രം മത തീവ്രദ വളര്‍ന്നെങ്കില്‍, എം എഫ് ഹുസൈന്‍ എന്ന നായിന്റെ മോനെ എന്തു ചെയ്യണമായിരുന്നു ഭാരതത്തിലെ ഹിന്ദു സമൂഹം.

    ReplyDelete
  3. വെട്ടിനുറുക്കി ഷവര്‍മ ഉണ്ടാക്കി കഴിക്കാമായിരുന്നു, പഹയന്‍ ഓടിപോയ്ക്കളഞ്ഞു! ഭാവനയ്ക്കും അതിരുകളുണ്ട്, അതു മറ്റൊരുവന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നുവെങ്കില്‍, തടഞ്ഞേ തീരൂ, അതു ഹുസ്സൈനായാലും ഏതു പന്നീന്റെ മോനായാലും!!

    ReplyDelete
  4. ജെറിയ്ക്ക് കാര്യം മനസ്സിലായില്ലെന്ന് തോന്നുന്നു: ജോസഫ് എന്ന അദ്ധ്യാപകന്‍ ഒരു വിഡ്ഢിത്തം കാണിച്ചു, അദ്ദേഹം പറയുന്ന ന്യായീകരണങ്ങള്‍ വിശ്വസിക്കതക്കതല്ല.... അത്രയേ ഞാന്‍ പറഞ്ഞുള്ളൂ! അതിന് കൈ വെട്ടണം എന്നോ നഖം വെട്ടണം എന്നോ പറയാന്‍ ഞാനാര്?!

    ReplyDelete
  5. pulchaadi,എം.എസ്.ജയപ്രകാശ് എന്ന റിട്ട്:കോളേജ് അദ്ധ്യാപകൻ എനിക്കറിയാവുന്ന വ്യക്തിയും കൊല്ലം പട്ടണത്തിൽ താമസിക്കുന്ന ആളുമാണ്.ഇപ്പോൾ ബീ.എസ്.പി യുടെ സംസ്ഥാന ഭാരവാഹിയുമാണ്.
    സാറിന്റെ കുറിപ്പിനോടു പൂർണ്ണമായും യോജിക്കുന്നു,കാരണം ആകെമൊത്തം റ്റോട്ടലായി നോക്ക്ക്കിയാൽ കൈപ്പിഴ മാത്രമാണോ
    പ്രൊഫ്:ജോസഫിനു സംഭവിച്ചത്.സാധാരണ ഷാപ്പിലിരുന്ന് അടിച്ചു വിടുന്ന പോലെ എഴുതിയാൽ മതിയോ കോളേജ് വാധ്യാർ.
    (ജാമ്യം: ഇതെന്നല്ല ഒരക്രമത്തേയും അനുകൂലിക്കാത്തവനാണ് ഞാൻ.വെറുതെ വിടണം.)

    ReplyDelete
  6. ജെറിമോന്‍,

    ഹുസൈന്‍ സായ്ബിനെതിരെ 900 ല്‍ അധികം കേസുകള്‍ നിരവധി കോടതികളിലായുണ്ട്.അത് തന്നെ ഹിന്ദു സഹിഷ്ണുതക്ക് ഉദാഹരണമാണല്ലോ. അത് കൊണ്ട് ആ സഹിഷ്ണുത വല്ലാ‍തെ പുളീച്ചു തികട്ടേണ്ടതില്ല. കൈ വെട്ടിയവര്‍ ചെയ്തത് വലിയ പാതകം തന്നെ എങ്കിലും അതിന് കാരണമായ ‘ചോദ്യങ്ങള്‍’ ഒരിക്കലും ശരിയാവുന്നില്ല. അവസാനം ചിത്രകാരനെ പോലെ ന്നടുക്കിരുന്ന് ഈ വര്‍ഗ്ഗീയ അമ്യത് ‘ഊമ്പി’ കുടിക്കല്ലേ മോനെ.

    ReplyDelete
  7. ഒരു പക്ഷേ ആ കഥാ പാത്രത്തിന്റെ പേര്‌ നാട്ട്‌ ഭാഷാപ്രയോഗം ആയ "മമ്മദ്‌" എന്നായിരുന്നെങ്കില്‍ കൂടി ഇത്രയും ബഹളം ഉണ്ടാവില്ലായിരുന്നു..എന്ത്‌ തന്നെയായാലും കൈ വെട്ടലിന്റെ സംസ്കാരം ഭീകരം തന്നെയാണ്‌..

    ReplyDelete
  8. ഒരു പക്ഷേ ആ കഥാ പാത്രത്തിന്റെ പേര്‌ നാട്ട്‌ ഭാഷാപ്രയോഗം ആയ "മമ്മദ്‌" എന്നായിരുന്നെങ്കില്‍ കൂടി ഇത്രയും ബഹളം ഉണ്ടാവില്ലായിരുന്നു..എന്ത്‌ തന്നെയായാലും കൈ വെട്ടലിന്റെ സംസ്കാരം ഭീകരം തന്നെയാണ്‌..

    ReplyDelete
  9. ഒരു പക്ഷേ ആ കഥാ പാത്രത്തിന്റെ പേര്‌ നാട്ട്‌ ഭാഷാപ്രയോഗം ആയ "മമ്മദ്‌" എന്നായിരുന്നെങ്കില്‍ കൂടി ഇത്രയും ബഹളം ഉണ്ടാവില്ലായിരുന്നു..എന്ത്‌ തന്നെയായാലും കൈ വെട്ടലിന്റെ സംസ്കാരം ഭീകരം തന്നെയാണ്‌..

    ReplyDelete
  10. ഇന്ത്യ എന്നാ മഹാ രാജ്യത്തു തീ കത്തിക്കുന്ന തിവ്രവാതി കളെ പറ്റി എന്തു പറയുന്നു ഇ ജയ പ്രകാശ്‌ കാശ്മീരില്‍ ജീവന്‍ കളയുന്ന നമ്മുടെ സഹോദരന്‍ മാരെ പറ്റി ഓര്‍ക്കുക ഒരു നീമിഷം

    ReplyDelete
  11. ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രൊഫ. എം. എസ്. ജയപ്രകാശ്‌ ഇന്നലെ ഒരു പൊതുപരിപാടിക്കിടെ കുഴഞ്ഞുവീണു, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു!

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails