കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറി കത്തി നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു റഷീദും അഷ്റഫും; ഫോട്ടോയടക്കം വാര്‍ത്ത. പ്രതീക്ഷയോടെയാണ് വാര്‍ത്ത വായന തുടങ്ങിയത്, ഒന്നുരണ്ടാഴ്ചതെയ്ക്ക് കുശാലായി. റഷീദും അഷ്റഫും ഉണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും തീവ്രം കാണുമല്ലോ, ഏത്?! ബസ് കത്തിക്കലും ബോംബ് (?) പൊട്ടിക്കലും ഒക്കെ നടന്നെങ്കിലും ഇതുവരെ ഒരു ജീവിക്കും രോമത്തില്‍ പോലും പരുക്കില്ല. ഈ കേസില്‍ അങ്ങനെയല്ലല്ലോ! കഷ്ടം, മനോരമ തീരെ നിരാശനാക്കിക്കളഞ്ഞു. എന്നിരുന്നാലും അടുത്ത രണ്ടു ദിവസം അട്ടിമറിസാധ്യത-അന്വേഷണം എന്നൊക്കെ പറഞ്ഞ് പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു.
എത്ര പേര്‍ക്കു പരിക്കേറ്റു, എത്ര പേര്‍ മരിച്ചു, എത്ര രൂപയുടെ നഷ്ടം സംഭവിച്ചു എന്നതൊന്നുമല്ല തീവ്രവാദപ്രവര്‍ത്തനങ്ങളുടെ തീവ്രതയുടെ അളവുകോല്‍ എന്നു മലയാളി കുറേശ്ശെ മനസ്സിലാക്കിത്തുടങ്ങുന്നു, അന്തോനീസ്സു പുണ്യാളനു സ്തുതി! അതുകൊണ്ടാണല്ലോ NIA (ദേശീയ അന്വേഷണ ഏജന്‍സി) കേരളത്തില്‍ അങ്ങോളമിങ്ങോളം ആപ്പീസുകള്‍ തുറന്നുകൊണ്ടിരിക്കുന്നത്. മദനി മക്കളെ നിരാഹാരത്തിനു പ്രേരിപ്പിച്ചതും, ഭാര്യയെ പിച്ചിചീന്തിക്കോ എന്നു പറഞ്ഞതും, ഉസാമ ബിന്‍ ലാദനെപ്പൊലെ താടി വച്ചു നടക്കുന്നതും മദനിയുടെ മോന്‍ വഴിയരികില്‍ മൂത്രമൊഴിച്ചതും തുടങ്ങി മദനിയുടെ ഉമ്മാന്റെ അനിയത്തിയുടെ ഭര്ത്താവിന്റെ അമ്മാവന്റെ വീട്ടിലെ തോട്ടക്കാരന്‍ വെള്ളമടിച്ചു കള്ളുഷാപ്പില്‍ വാളുവെച്ചതുവരെയുള്ള എല്ലാ ഭീകരപ്രവര്‍തനങ്ങളും നിരീക്ഷിയ്ക്കാനും കൊച്ചുകേരളത്തിലെ കണ്ണും കാതും തുറന്നിരിക്കുന്ന നിര്‍ഭയ, നിഷ്പക്ഷ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കാനും സൌകര്യാര്‍ഥമാണീ ആപ്പീസുകള്‍ തുറക്കുന്നതത്രേ!! NIA -യും മനോരമയും ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ സ്ഥിതി, ഓ, ഓര്‍ക്കാന്‍ കൂടി വയ്യ! ദൈവത്തിനു സ്തുതി!!
പറയുമ്പോള്‍ എല്ലാം പറയണമല്ലോ! കേരളത്തിലെ മുസ്ലീങ്ങള്‍ ഇങ്ങനെ ഓരോരുത്തരായി യൂനിനോര്‍ പരസ്യം പോലെ (ഇനി എന്റെ നമ്പര്‍) തീവ്രവാദികളായി (സൂഫിയയെയോ മദനിയെയോ ഫോണ്‍ വിളിച്ചവര്‍ എന്നും അര്‍ഥം വരും) മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നതില്‍ ഒരു മുഖ്യ പങ്ക് സമുദായത്തിന്റെ കാവലാളായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന സംഘടനയ്ക്കാണ്. ക്രെഡിറ്റ് കൊടുക്കേണ്ടാവര്‍ക്ക് അതു കൊടുക്കേണ്ട സമയത്ത് തന്നെ കൊടുക്കണം, വൈകിക്കരുത്. സമുദായത്തിലെ തീവ്രവാദികളെ പുറത്തുകൊണ്ടുവരികയും ജനമധ്യത്തില്‍ കുനിച്ചുനിര്‍ത്തി ശൂലം കേറ്റുകയും ചെയ്യേണ്ടത് സമാധാനത്തിന്റെ (പറന്നുപോയ) വെള്ളരിപ്രാവിന്റെ സ്വന്തം പാര്‍ട്ടിയുടെ ധാര്‍മികമായ കടമയാണ്. പ്രത്യേകിച്ചും ആ തീവ്രവാദികള്‍ ഇടതുപക്ഷവുമായി ബന്ധമുള്ളവരാണെങ്കില്‍!
എന്നുമുതലാണ് ലീഗിന്റെ ധാര്‍മികബോധം പൂര്‍വാധികം ശക്തിയോടെ ഉണര്‍ന്നു തുടങ്ങിയത് എന്ന് പരിശോധിക്കുന്നത് രസമുള്ള സംഗതിയാണ്. സമുദായത്തിന് മുകളിലുള്ള തങ്ങളുടെ പിടി അയഞ്ഞു തുടങ്ങുന്നു, മുസ്ലിം വോട്ടിനു വേറൊരു അവകാശി ഉയര്‍ന്നു വരുന്നു എന്നൊക്കെ തോന്നുന്നിടത്താണ് മേല്‍പ്പറഞ്ഞ ധാര്‍മികബോധം ശക്തി പ്രാപിക്കുന്നത്. കുറേശ്ശെ എതിരാളിയെ വര്‍ഗീയനായും തീവ്രവാദിയായും ഭീകരവാദിയായും മുദ്ര കുത്താന്‍ ശ്രമം തുടങ്ങുന്നു. ഇത് പണ്ട് മുതലേ ഉണ്ട്, ഇപ്പോള്‍ ഈയൊരു സ്വഭാവം മറ്റുപലരും മുതലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് മാത്രം. മനോരമയുടെയും സംഘപരിവാറിന്റെയും ഐക്യ ജനാധിപത്യ മുന്നണിയിലെ ചില ഘടകകക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ക്കു അറിഞ്ഞോ അറിയാതെയോ മുസ്ലിം ലീഗും കൂട്ടുനില്‍ക്കുന്നു എന്ന് പറയേണ്ടിവരും. അറിവില്ലായ്മ ഒരു കുറ്റമല്ല, തീവ്രവാദ കേസാണെങ്കില്‍ പത്തുകൊല്ലം വിചാരണയില്ലാതെ അകത്തു കിടക്കേണ്ടി വരും എന്ന് മാത്രം!
രസം അതല്ല, മുസ്ലിം ലീഗ് ആണ് ഇത് പറയുന്നത് എന്നതിലാണ് അത്ഭുതം. അത്യാവശ്യം സാമാന്യബോധം ഉദിച്ചുതുടങ്ങിയ കാലം മുതലേ എന്നെ കുഴക്കുന്ന ഒരു സമസ്യയുണ്ട്: സാമുദായിക അടിസ്ഥാനത്തിലുള്ള, വര്‍ഗീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമില്ല എന്നാണു പഠിച്ചത്; പേരില്‍ തന്നെ സമുദായമുള്ള മുസ്ലിം ലീഗിന് പിന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്താണ് കാര്യം? ഭാരതീയ ജനതാ പാര്‍ട്ടി എന്ന് സ്വയം വിളിക്കുന്ന ഒരു പാര്‍ട്ടിയെ നമുക്കെങ്ങനെ വര്‍ഗീയമെന്നു വിളിക്കാനാകും?! അബ്ദുല്‍ നാസര്‍ മദനി പണ്ട് പറയാറുണ്ടായിരുന്നത്രേ, കുഞ്ഞാലിക്കുട്ടിയെ വിളിച്ചു മുസ്ലിം ലീഗിന്റെയും പാകിസ്ഥാന്റെയും പതാകകള്‍ കൊടുത്താല്‍ അങ്ങേര്‍ ആകെ കണ്ഫ്യൂഷനില്‍ ആകുമെന്ന്! ഇതിനെതിരെയൊക്കെ കണ്ണടയ്ക്കുന്ന മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് PDP -യെയും INL -നെയും BJP -യേയുമൊക്കെ വര്‍ഗീയ പാര്‍ട്ടികള്‍ എന്ന് വിളിക്കാന്‍ എന്ത് ധാര്‍മിക അവകാശമാനുള്ളത്?
മുസ്ലീം ലീഗ് ഒരു മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് എനിക്കഭിപ്രായമില്ല; പക്ഷേ അവര്‍ വര്‍ഗീയമായോ, സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന തരത്തിലോ പെരുമാറുന്ന സംഘടനയാണ് എന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷേ സ്വന്തം സമുദായത്തിനു മേലുള്ള തങ്ങളുടെ നിയന്ത്രണം അരക്കിട്ടുറപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അതേ സമുദായത്തിന് മേല്‍ തന്നെ കരിനിഴല്‍ വീഴ്ത്തുന്നത് അവര്‍ അറിയാഞ്ഞിട്ടോ എന്തോ?! മദനിയെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും, അദ്ദേഹവുമായി എന്തെങ്കിലും തരത്തില്‍ മുന്പെന്നെങ്കിലും നേരിയ ബന്ധം മാത്രമുള്ളവരെപ്പോലും ഭീകരരായി ചിത്രീകരിക്കാനും മാധ്യമവിചാരണയ്ക്ക് വിധേയരാക്കാനും ലീഗ് നേതൃത്വം കാണിക്കുന്ന ഈ വ്യഗ്രത പല ദുസ്സൂചനകളും സമൂഹത്തിനു നല്‍കുന്നുണ്ട്. ഈയിടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ലവ് ജിഹാദ് വിവാദത്തില്‍ ലീഗിന്റെ അര്‍ത്ഥഗര്‍ഭമായ മൗനം കേരളത്തിലെ മുസ്ലിങ്ങളെ ആശ്ചര്യപ്പെടുത്തി. ലോകസഭാ തെരഞ്ഞെടുപ്പുവരെ മദനി വെറും വര്‍ഗീയനായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പെട്ടെന്ന് തന്നെ PDP-യും PDP-ക്കാരും കേരളം കണ്ട ഏറ്റവും വലിയ ഭീകരരായി മാറുന്നതും നാം കണ്ടു. തടിയന്റവിട നസീര്‍ ഏറ്റവും വിശ്വാസ്യതയുള്ള മലയാളിയായി പൊടുന്നനെ മാറി. അദ്ദേഹത്തിന്റെ വിലയേറിയ അഭിപ്രായപ്രകാരം പലരും തീവ്രവാദ കേസുകളില്‍ പ്രതികള്‍ ആകുന്നതും അല്ലാതാകുന്നതും നാം കണ്ടു. "രണ്ടുനാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍" എന്ന പ്രശസ്ത കവിതാശകലത്തിലെ 'ഭവാന്‍' ആരാണെന്ന് മനസ്സിലായില്ലേ?!
"മദനിയെ ഉപേക്ഷിക്കൂ, സ്വയം രക്ഷിക്കൂ" എന്ന സന്ദേശം ദേശീയ അന്വേഷണ ഏജന്‍സി വഴി കൈമാറുന്നതൊക്കെ ശരി; "ലീഗില്‍ ചേരൂ, ഭീകരന്‍ അല്ലാതാകൂ" എന്നും വ്യംഗ്യമായി സൂചിപ്പിച്ചോളൂ. പക്ഷേ, ഈ പ്രകടനങ്ങള്‍ക്കിടയ്ക്ക് ഒരു സാധാരണ മലയാളിയുടെ മനസ്സില്‍ ഇടംപിടിക്കുന്ന ചിന്തകള്‍ എന്തൊക്കെയായിരിക്കും എന്ന് ബുദ്ധിയുള്ള ലീഗുകാര്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?! 'ബുദ്ധിയുള്ള' എന്ന് സൂചിപ്പിച്ചത് എയര്‍പോര്‍ട്ട് കെട്ടിടത്തില്‍ കയറി പാകിസ്ഥാന്റെ, സോറി, ലീഗിന്റെ കൊടി കെട്ടിയ ചെക്കന്മാരെയല്ല ഞാന്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാനാണ്.
ഒമ്പതുകൊല്ലം വിചാരണയില്ലാതെ ജയിലില്‍ കഴിഞ്ഞ ശേഷം ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടില്ല എന്ന കാരണത്താല്‍ കോടതി നിരുപാധികം വിട്ടയച്ച ഒരാളാണ് മദനി. (കയ്യിലിരിപ്പ് കൊണ്ട്) വികലാംഗനായ അദ്ദേഹം തിരിച്ചുവന്ന്‍ പണ്ട് തീവ്രമായി പ്രസംഗിച്ചതിനൊക്കെ ക്ഷമ ചോദിച്ചു. പ്രിയങ്കാ ഗാന്ധിയുടെ മാതൃക പിന്തുടര്‍ന്ന്‍ അദ്ദേഹം, തന്നെ ബോംബെറിഞ്ഞു പരുക്കേല്‍പ്പിച്ചവര്‍ക്ക് മാപ്പും കൊടുത്തു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തുണച്ചു എന്ന ഒരു തെറ്റേ അങ്ങേരു ചെയ്തുള്ളൂ! ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഎം, ഇങ്ങനെ പ്രതിരോധത്തില്‍ ആകുന്നത് ഓര്‍മ വെച്ചതിനുശേഷം ആദ്യമായാണ്. മാധ്യമങ്ങളെ സമ്മതിക്കണം!!
ഈ ബഹളമൊക്കെ കെട്ടടങ്ങും, അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളില്‍ ഒക്കെ UDF ജയിക്കും. പിന്നെയെന്ത്? ശേഷം ലീഗിന് വോട്ട് ചെയ്യാന്‍ തീവ്രവാദിയല്ലാത്ത ഏതെങ്കിലും മുസ്ലിം കേരളത്തില്‍ കാണുമോ ആവോ? കാണുമായിരിക്കും, അന്നും ഉണ്ടാകുമല്ലോ കുറെ ലീഗ് നേതാക്കള്‍, ഭരണത്തെ ചുറ്റിപ്പറ്റി!!