Showing posts with label Radio Mango. Show all posts
Showing posts with label Radio Mango. Show all posts

Tuesday, August 05, 2008

വിവാഹിതരേ, നിങ്ങള്‍ കേട്ടതൊക്കെ നുണയായിരുന്നു!

എനിക്ക് കിട്ടിയ ഒരു പുതിയ അറിവിനെ കുറിച്ചാണ്: അതായത് ഞാന്‍ രാത്രി ഒരു 10.45-നു കോഴിക്കോട് ബൈപ്പാസ്സിലൂടെ വണ്ടിയോടിച്ചു വന്നുകൊണ്ടിരിക്കുകയാണ്. എഫെമ്മില്‍ റേഡിയോ മാംഗോ തകര്‍ക്കുന്നു. ഏതോ ഒരു 'സജു' തൊണ്ടയുടെ ബാസ്സൊക്കെ കൂട്ടി പ്രേമത്തിന്റെ ഫിലോസഫി വിളമ്പുകയാണ്. കുറച്ചു കഴിഞ്ഞപ്പോ മക്കളേ.., അതാ വരണാ വെളിപാട്: സാധാരണ പ്രേമിച്ചു കല്യാണം കഴിച്ചവര്‍ കുറച്ചു കാലം നല്ല സ്നേഹത്തോടെ കഴിയുമെങ്കിലും പോകപോകെ പ്രശ്നങ്ങളായി, ഉടക്കായി, അടിയായി തമ്മില്‍ പിരിയുമത്രേ!!
          സമ്മതിച്ചു, പ്രേമിക്കുമ്പോള്‍ ഉള്ള രസമൊന്നും കല്യാണം കഴിഞ്ഞാല്‍ കാണില്ല, സജു പറഞ്ഞ പോലെ എല്ലാ പ്രേമ വിവാഹക്കാരും രണ്ടു കൊല്ലം കഴിയുമ്പോള്‍ അടിച്ചുപിരിയും എന്നും സമ്മതിക്കാം (ഹ മാഷേ വിട്ടേക്കെന്നേ, പയ്യന്റെ ഒരു ആഗ്രഹമല്ലേ!) എന്നാല്‍ അടുത്ത പ്രഖ്യാപനമാണ് രസം: പുതിയ ഒരു പരിപാടിയെ പറ്റി കേട്ടിട്ടില്ല? Living-in Relationship! എന്നുവച്ചാല്‍, പ്രായപൂര്‍ത്തിയായ ഒരു ആണും പെണ്ണും ഒരുമിച്ചു താമസിക്കുക; കുട്ടികളെ ഉല്പാദിപ്പിക്കുക എന്നതൊഴിച്ചുള്ള എല്ലാ ഭാര്യാ-ഭര്‍തൃ പ്രവര്‍ത്തനങ്ങളും (അയ്യേ, എനിക്ക് നാണമാ!) നടത്തുക! ഒരു പ്രശ്നവുമില്ല, ഒരു commitment ഉം വേണ്ട, എപ്പോ വേണമെങ്കിലും പിരിയാം (ഊരിപ്പോരാം). പക്ഷെ, ഇങ്ങനെയുള്ള ബന്ധങ്ങളില്‍ പൊതുവെ യാതൊരു പ്രശ്നങ്ങളും ഉണ്ടാവാറില്ല എന്നാണു സജുവിന്റെ കണ്ടെത്തല്‍.
           മലയാളി കേള്‍ക്കാത്ത ഒരു പുതിയ സംഗതിയൊന്നുമല്ല ഈ Living-In Relationship. 'അമേരിക്കയിലൊക്കെ അങ്ങനെയാന്നേ..' എന്ന് നമ്മള്‍ പലവട്ടം പല അച്ചായന്മാരും പറഞ്ഞു കേട്ടിട്ടുമുണ്ട്. പിന്നെ, ഇപ്പൊ പെട്ടെന്ന് എന്തേ റേഡിയോ മാംഗോയ്ക്കിങ്ങനെ  തോന്നാന്‍?! മനോരമ എന്താണുദ്ദേശിക്കുന്നത്? മലയാളിയെ പുതിയ സംസ്കാരം പഠിപ്പിക്കാന്‍ ആരാണ് കരാറെടുത്തത്??
              കേരളത്തെ മധുര മനോഹര മനോജ്ഞ അമേരിക്കയാക്കി മാറ്റാന്‍ ആരാണ് ടെണ്ടര്‍ വിളിച്ചത്?! 
                 ഇതേ സജുവിനെ പിന്നീട് കണ്ടത് പത്രത്തില്‍ ഒരു വാര്ത്തയിലാണ് - സ്വന്തമായി ഒരു ഭാര്യയുള്ള ഇദ്ദേഹം, ഒരു കേള്വിക്കാരിയെ സ്ഥിരമായി വിളിച്ച് പാട്ടിലാക്കി തട്ടിക്കൊണ്ടുപോയി കല്യാണം രെജിസ്ടര്‍ ചെയ്തുവത്രേ! ആരും ടെണ്ടര്‍ എടുക്കാനില്ലെങ്കില്‍ സ്വയം പണി തുടങ്ങുക തന്നെ!!  Living-ഇന്‍ Relationship ആണ് കക്ഷി ഉദ്ദേശിച്ചത്, പക്ഷേ പെണ്ണ് വിട്ടില്ല!!
Related Posts with Thumbnails