എഴുതിയത് വായിച്ചു, യോജിക്കുന്നു, എല്ലാം ശരി, സക്കറിയയെ കയ്യേറ്റം ചെയ്തത് വളരെ ഹീനമായി, അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കുതിരകയറ്റമായിപ്പോയി!
ഉണ്ണിത്താന്‍ സംഭവത്തെക്കുറിച്ചും വായിച്ചു: താങ്കള്‍ എഴുതിയതും പത്രങ്ങള്‍ എഴുതി എന്നു വരുത്തിയതും. അടുത്ത ദിവസം ചാനലുകളില്‍ കയറിയിരുന്ന് ഉണ്ണിത്താന്‍ നടത്തിയ വീരോചിതമായ വിശദീകരണവും കേട്ടു. എന്റെ ചില സംശയങ്ങള്‍ ഒന്നു ചോദിച്ചോട്ടെ?!
1. അഷറഫ് എന്നാളുടെ വീട്ടില്‍ ഒരു രാത്രി ഉണ്ണിത്താനും ജയലക്ഷ്മിയും കാറില്‍ എത്തുന്നു. കൊല്ലത്ത് നിന്നാണ് അവര്‍ വരുന്നത്. വീട്ടുടമയായ അഷറഫ് തന്നെയാണ് വാതില്‍ തുറന്ന് കൊടുക്കുന്നത്. വീട്ടില്‍ വെളിച്ചം കണ്ട ഉടനെ മൂന്ന് നാലു പേര്‍ കടന്ന് വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിത്താന്‍ അവരോട് കയര്‍ക്കുന്നു.
എന്താണര്‍ഥം , രാത്രി ഒമ്പതുമണിക്ക് അവര്‍ വരും എന്നറിയാവുന്ന അഷ്റഫ് ലൈറ്റ് ഓഫ് ചെയ്ത് കരണ്ടു ലാഭിക്കുകയായിരുന്നോ? അതോ ആരുടെയും അനാവശ്യശ്രദ്ധ ആകര്‍ഷിക്കേണ്ട എന്നു കരുതിയിട്ടോ?
2. അഷ്റഫിന്റെ കുടുംബം ആ വീട്ടില്‍ ഉണ്ടായിരുന്നോ, അവരെ ആരും ഉപദ്രവിച്ചതായി കേട്ടില്ല?!3. ആ രാത്രി തന്നെ ബന്ധുവും വിവാഹിതയുമായ ജയലക്ഷ്മിയുടെ കയ്യില്നിന്നും കാശുവാങ്ങണം എന്നു ഉണ്ണിത്താനു വാശിയായിരുന്നോ?
4. ചെക്ക് കിട്ടിയിരുന്നില്ലേ, വണ്ടിച്ചെക്കായിരുന്നോ?
5. രാത്രി പോയാല്‍ മാത്രമേ അഷ്റഫിനെ കാണാന്‍ സാധിക്കുകയുള്ളോ?
6. മധ്യസ്ഥം പറയാന്‍ ഞാനും കൂട്ടുവരാം എന്നു ഭര്ത്താവു പറഞ്ഞില്ലേ, തിരുമ്മല്‍ തിരക്കിലായിരുന്നോ?
7. രാത്രി ഉണ്ണിത്താനേട്ടന്‍ ബാംഗ്ലൂര്‍ക്കു പോയാല്‍ പാവം ജയലക്ഷ്മി എവിടെ കിടക്കും, അഷ്റഫിന്റെ കൂടെയോ?
8. രാത്രി ഒമ്പതുമണിക്ക് മഞ്ചേരി വഴി ബാംഗ്ലൂര്‍ക്കു പോയാല്‍ ചെക്ക്പോസ്റ്റില്‍ കിടക്കേണ്ടിവരും (കര്‍ണാടകത്തില്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ട് കുറച്ചുനാളായി, പത്രക്കാര്ക്കൊക്കെ അറിയാം!) എന്ന് ഉണ്ണിത്താനറിയില്ലേ?
9. പോലീസ് പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി സത്യങ്ങള്‍ തെളിയിച്ച പാരമ്പര്യമുള്ള (മുത്തൂറ്റ് കേസ് ഉദാഹരണം) നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ എന്തേ ഈ വിഷയത്തില്‍ യാതൊരു അന്വേഷണവും നടത്തിയില്ല?

10. ഒന്നരദിവസം കൊണ്ട് ഈ വാര്‍ത്ത കുഴിച്ചുമൂടപ്പെടണം എന്നാര്‍ക്കെങ്കിലും നിര്‍ബന്ധമുണ്ടായിരുന്നോ?
11. ഉണ്ണിത്താന്റെ കന്യകാത്വം തെളിയിക്കാനെങ്കിലും എന്തുകൊണ്ട് മാധ്യമങ്ങള്‍ തുടര്‍അന്വേഷണ പരമ്പരയും പോലീസിന്റെ കേസ് ഡയറിയും പ്രസിദ്ധീകരിച്ചില്ല?
11. ഉണ്ണിത്താന്റെ കന്യകാത്വം തെളിയിക്കാനെങ്കിലും എന്തുകൊണ്ട് മാധ്യമങ്ങള്‍ തുടര്‍അന്വേഷണ പരമ്പരയും പോലീസിന്റെ കേസ് ഡയറിയും പ്രസിദ്ധീകരിച്ചില്ല?
12. സ്വയം വേശ്യ എന്നു വിശേഷിപ്പിച്ച ഒരു സ്ത്രീ മലയാളികളെ ഒന്നടങ്കം വിഡ്ഡികളാക്കിക്കൊണ്ട് ഒരു രാഷ്ട്രീയനേതാവിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതും പിന്നീടത് പിന്‍വലിക്കുന്നതും തുടര്‍ചയായി കാണിക്കാന്‍ പ്രൈം ടൈം ഉഴിഞ്ഞുവെച്ച മലയാളവാര്‍ത്താ ചാനലുകള്‍ എന്തുകൊണ്ട് പാവം ജയലക്ഷ്മിയെ വിളിച്ച് രണ്ടുവാക്കു പറയാന്‍ അവസരം കൊടുക്കുന്നില്ല?
13. വിശദമായ വൈദ്യപരിശോധനയില്‍ ലൈംഗിക ബന്ധം നടന്നിട്ടില്ല (ഡിഫിക്കാരുടെ ടൈമിംഗ് റൊമ്പ മോശം, സേവയും ഉദ്ധരിക്കലും തുടങ്ങുന്നതുവരെ ക്ഷമയില്ല!) എന്നു തെളിഞ്ഞ സ്ഥിതിക്ക് പോലീസ് എന്തിനു കേസ് മുന്നോട്ടുകൊണ്ടുപോകണം, എന്തിനു അഷ്റഫിനെ അറസ്റ്റ് ചെയ്യണം?
14. വിവാഹിതയും അടുത്ത ബന്ധുവുമായ ഒരു സ്ത്രീയുമായി ബന്ധപ്പെടാന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുക നിങ്ങളുടെ വീടോ, സ്ത്രീയുടെ വീടോ, അടുത്ത ബന്ധുക്കളുടെയോ സുഹ്രുത്തുക്കളുടെയോ വീടുകളോ, നാട്ടിലുള്ള ചെറിയ ലോഡ്ജോ, അതോ അവിടത്തെ കോണ്ഗ്രസ്സ് ആപ്പീസോ, ഇനി രണ്ടുപേരെയും ആരും പെട്ടെന്നു തിരിച്ചറിയാത്ത ദൂരെ ഏതെങ്കിലും നാടോ?!
15. ഞങ്ങള്‍ അറിഞ്ഞുകൊണ്ടാണ് അവര്‍ മഞ്ചേരിക്ക് പുറപ്പെട്ടതെന്ന് ഉണ്ണിത്താന്റെ ഭാര്യയും ജയലക്ഷ്മിയുടെ അച്ചനമ്മമാരും പറഞ്ഞിട്ടുമുണ്ട്. ഭര്ത്താവദ്ദേഹം ഒന്നും പറഞ്ഞില്ലേ ആവോ?
16. പ്രായപൂര്‍ത്തിയായ ഒരു അന്യപുരുഷനും സ്ത്രീയും, അവര്‍ വിവാഹിതരാണെങ്കില്‍, രഹസ്യമായിട്ടാണെങ്കില്‍ക്കൂടി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലേ?
17. മഞ്ചേരിസംഭവത്തിനു കുറച്ചുദിവസം മുമ്പ് ഉണ്ണിത്താന്‍ റ്റീവീക്യാമറകള്ക്കു മുമ്പിലിരുന്ന്, "പോളിറ്റ്ബ്യൂറോ മീറ്റിങ്ങ് നടക്കുമ്പോള്‍ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ടിന്റെ തുടയ്ക്ക് പിടിച്ചാണിരിക്കാറെന്നും" പറയാനറയ്ക്കുന്ന മറ്റുപലതും പറഞ്ഞതു സക്കറിയയും സുകുമാരേട്ടനും കേട്ടില്ലേ?
18. ഉണ്ണിത്താന്‍ സ്വയം തുണിയുരിഞ്ഞ ദിവസത്തിനു രണ്ടുനാള്‍ മുന്നേ, ചാനല്‍ കസേരയില്‍ കയറി ഞെളിഞ്ഞിരുന്ന് "പിണറായിക്ക് ആരെയാണു നോട്ടം: മദനിയെയോ സൂഫിയയെയോ?" എന്നു കേരളത്തോടുറക്കെ ചോദിച്ചപ്പോള്‍ സക്കറിയ ഉറക്കമായിരുന്നോ?!
19. മാനവും മാനഹാനിയും കോണ്ഗ്രസ്സുകാര്‍ക്കു മാത്രം ഉള്ളതാണോ?
20. സദാചാരം എന്നത് ഉണ്ണിത്താന്റെ എതിരാളികള്‍ മാത്രം പാലിക്കേണ്ട ഒന്നാണോ?
20. സദാചാരം എന്നത് ഉണ്ണിത്താന്റെ എതിരാളികള്‍ മാത്രം പാലിക്കേണ്ട ഒന്നാണോ?
21. സക്കറിയ പ്രസംഗിച്ചു സഖാക്കളെ അരിശം കൊള്ളിച്ചത്, ഉണ്ണിത്താനെ ന്യായീകരിച്ചതല്ല; മറിച്ചു കമ്മ്യൂണിസ്റ്റ് നേതാക്കളും ഒളിവില്‍ കഴിയുമ്പോള്‍ അവിഹിത വേഴ്ച നടത്തിയിട്ടുണ്ട് എന്ന വൃത്തികെട്ട പരാമര്‍ശമാണ്. സക്കറിയ ഇവിടെ സദാചാരപോലീസ് ചമയുകയല്ലേ?!
22. ബാംഗ്ലൂരിലെ ഒരു റഷ്യന്‍ വേശ്യയുടെ ലാപ്ട്ടോപ്പില്‍ ബിനീഷ് കോടിയേരിയുടെ ചിത്രം എന്ന കള്ളവാര്‍ത്ത (കള്ളവാര്ത്തയായിരുന്നു എന്ന് പിന്നീടു തെളിഞ്ഞു) രണ്ടാഴ്ച കൊണ്ടുനടന്നാഘോഷിച്ചത് സുകുമാരേട്ടനും സക്കറിയയും കണ്ടതല്ലേ? എന്തേ ഒന്നും പ്രതികരിച്ചുകണ്ടില്ല?!
താന്‍ ബാംഗ്ളൂര്ക്കു പോകുന്ന വഴിയായിരുന്നെന്നും അകന്ന ബന്ധത്തിലുള്ള യുവതി മഞ്ചേരി വരെ ലിഫ്റ്റ് ചോദിച്ചപ്പോള്‍ കൊടുത്തതാണെന്നുമായിരുന്നു ഉണ്ണിത്താന്‍ ആദ്യം പറഞ്ഞത്, ഇപ്പോ ദേ ഇങ്ങനെയൊക്കെ ആയി. ഈ വിഷയത്തില്‍ ഒന്നും എഴുതേണ്ടെന്ന് തീരുമാനിച്ചതാണ്. സുകുമാരേട്ടന്‍ എന്നെക്കൊണ്ട് ആ പ്രതിഞ്ജ തെറ്റിച്ചു, ക്ഷമിക്കണം സുമാരേട്ടാ!
സന്ദര്ഭവശാല്‍ പറയട്ടെ, ഞാന്‍ ഒരു ഡിഫിക്കാരനല്ല, ഒരു പീഡീപ്പിക്കാരനുമല്ല! ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സില്‍ വിശ്വസിക്കുന്ന (കേരളത്തിലെ കോണ്ഗ്രസ്സല്ല), സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന ഒരു സാദാ മലയാളി.
ഒന്നും എഴുതേണ്ട എന്നു തീരുമാനിച്ചതിനു കാരണം ഇനി പറയാം: ഞാനും ലൈംഗിക സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു, പക്ഷെ അത് ഉണ്ണിത്താനും സക്കറിയക്കും കോണ്ഗ്രസ്സുകാര്ക്കും മാത്രം പോര എന്നും ഉറച്ചുപ്രഖ്യാപിക്കുന്നു, ജയ് ഹിന്ദ്!!