Tuesday, July 22, 2008

വന്‍ ചിരികള്‍

മന്‍മോഹന്‍ ചിരിക്കുകയാണ്, ബുഷും! ചിരിക്കട്ടെ, പണം മുടക്കിയത് മന്‍മോഹന്‍ അല്ലല്ലോ. അദ്വാനിയുടെയോ ബിജെപിയുടെയോ കയ്യില്‍ അത്രയും പൈസാ കാണില്ലാന്ന് നമുക്കെല്ലാം അറിയാം. എന്നാപ്പിന്നെ അമര്‍ സിംഗ് കൊടുത്തതുതന്നെ! 'രണ്ടും സിംഗ് തന്നെയല്ലേ' എന്ന് നിങ്ങള്‍ വിചാരിക്കും. എന്നാലേ, ഇതു സിംഗ് വേറെയാ മോനേ ദിനേശാ, കോടീശ്വരന്മാരുമായിട്ടാ കമ്പനി! അതവിടെ നിക്കട്ടെ, നമുക്കു കാര്യത്തിലേക്ക് കടക്കാം:
           എന്നാലും ഈ മദാമ്മ എന്ത് കണ്ടിട്ടാ ഈ ട്രെയിനിനു തലവെച്ചതെന്നാ എനിക്ക് പിടികിട്ടാത്തത് (അതുതന്നെയാ പ്രകാശേട്ടനും പറഞ്ഞത്)?! എന്തായാലും അടുത്തൊന്നും ഈ നശിച്ച കരാര്‍ പാസ്സാകുന്ന ലക്ഷണമില്ല.. ഇന്ത്യയില്‍ നടന്നാലും അമേരിക്കയില്‍ നടക്കും എന്ന് തോന്നുന്നുമില്ല. ഇനിയിപ്പോ കരാര്‍ പാസ്സായീന്ന് തന്നെ ഇരിക്കട്ടെ, ഓസ്ട്രേലിയ ഇന്ത്യക്ക് യുറേനിയം തരുമോ? അതുമില്ല! ഓസ്ട്രേലിയ പറയുന്നത് N.P.T. യില്‍ ഒപ്പിട്ടാലേ ആണവ ഇന്ധനം തരൂ എന്നാണ്. പിന്നെന്ത് ആണവകരാര്‍!
               ഇത്രയും കാലം കഴുതയെപ്പോലെ മൂടുതാങ്ങിയ ഇടതുപക്ഷത്തെ പിണക്കിയത് മിച്ചം. ശ്രീമതി ഗാന്ധി എന്താ കരുതിയത്, എന്ത് ചെയ്താലും 'വര്‍ഗീയത, ബിജെപി' എന്നൊക്കെ പറഞ്ഞ് അധികാരത്തില്‍ കെട്ടിപ്പിടിച്ചിരിക്കമെന്നോ?!
             ആണവകരാര്‍ കൊണ്ട് ആര്‍ക്ക്, എന്താണ് നേട്ടം? ഇന്ത്യ രണ്ടു തവണ ആണവവിസ്ഫോടനം നടത്തിയത് അമേരിക്ക സഹായിച്ചിട്ടാണോ? അമേരിക്കന്‍ ഉപരോധം കൊണ്ട് ഇന്ത്യക്കെന്തെന്കിലും സംഭവിച്ചോ? ഇന്ത്യ ബഹിരാകാശ രംഗത്ത് വന്ശക്തിയായത് ഏതെങ്കിലും വികസിത രാജ്യങ്ങളുടെ സഹായത്തോടെയാണോ? ആണവോര്‍ജ്ജം കൊണ്ടു വാഹനമോടിക്കാന്‍ കഴിയുമോ? ഇന്നിപ്പോള്‍ ഇന്ത്യയുടെ നാണ്യപ്പെരുപ്പ നിരക്കും രൂപയുടെ മൂല്യവും നിര്‍ണയിക്കുന്ന പെട്രോളിയത്ത്തിനു പകരമാകാന്‍ യുറേനിയത്തിനു കഴിയുമോ? ആണവോര്‍ജ്ജം എത്രത്തോളം സുരക്ഷിതമാണ്? ഈ കരാര്‍ ഇന്ത്യയെ ആണവശക്തിയായി മറ്റു രാജ്യങ്ങള്‍ അംഗീകരിക്കാന്‍ കാരണമാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം 'ഇല്ല' അല്ലെങ്കില്‍ 'അല്ല' എന്ന് മാത്രം.
              എന്തുകൊണ്ട് ഇന്ത്യ തോറിയം ഇന്ധനമാക്കി ആണവ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നില്ല? എന്തുകൊണ്ട് ഇറാന്‍ -പാകിസ്താന്‍ വാതക പൈപ്പ് ലൈന്‍ കരാര്‍ ഇന്ത്യ ഒപ്പിടുന്നില്ല? ചൈന പോലും താത്പര്യം കാണിച്ച ഈ പദ്ധതി എന്തുകൊണ്ട് യാഥാര്ത്യമാകുന്നില്ല? ഒരു പക്ഷെ, ചൈനയും പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ വന്മുതല്മുടക്കുള്ള, നാല് രാജ്യങ്ങള്‍ക്കും ഒരുപോലെ താല്പര്യമുള്ള ഈയൊരു പൈപ്പ് ലൈനിനാകുമായിരുന്നു!
             അപ്പോള്‍ ഉദ്ദേശം ഊര്‍ജ്ജമല്ല എന്ന് സ്പഷ്ടം! ലോകത്തെവിടെയും അമേരിക്കയ്ക്ക് താല്‍പ്പര്യം ഒന്നേയുള്ളൂ: ലാഭം, മേല്‍ക്കോയ്മ, അധികാരം.
             ഇന്ത്യ ആണവ സാങ്കേതികത ആര്‍ജിച്ചു എന്ന് കേട്ടപ്പോള്‍, സ്വന്തമായി ഉപഗ്രഹം വിക്ഷേപിച്ചു എന്ന് കേട്ടപ്പോള്‍, സ്വന്തമായി തോറിയം സാങ്കേതികവിദ്യ വികസിപ്പിച്ചു എന്നറിഞ്ഞപ്പോള്‍.. അങ്ങനെയങ്ങനെ അനേകം തവണ അഭിമാനപൂര്‍വ്വം ഉയര്‍ന്ന തലയാണ് ഇന്നു ഞാന്‍ താഴ്ത്തുന്നത്; എന്റെ കൂടെ എത്ര തലകള്‍?!!


തുടരും..

2 comments:

 1. kollam nice comments

  i also agreeing the same vishion what you have . Otherwise india can sign ctbt.

  why we need to call America with an 'icca' as respect way. so let me call ameri? isit ok

  hi! hi! :-)
  vivek

  ReplyDelete
 2. pokranil pottichad pannipadakkamayrunnunne ippo melle melle angeegarichu varunnu....abdul khadir pakistanil entho pottichad kandappo thulli chadi pottichada....mediasinokke pakshe anava visfodanam thanne ayirunnu....

  ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails