Sunday, October 18, 2009

മലയാള സിനിമയ്ക്ക് മരണമുണ്ടോ?!

'അല്ലാ, എങ്ങോട്ടാ ഇത്ര നേരത്തെ കുളിയൊക്കെ കഴിഞ്ഞു..?!' എന്ന ഭാര്യയുടെ സംശയത്തിന് ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല. ഒന്നാമത്‌ ഇന്ന് ഞായറാഴ്ചയാണ്, സമയം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞു. അല്ലെങ്കില്‍ തന്നെ 'മുടിഞ്ഞ ഉറക്കമാണ്, എഴുന്നേറ്റാല്‍ ഉറങ്ങുന്ന വരെ കമ്പ്യൂട്ടറിന് മുന്‍പില്‍ ഒറ്റയിരുപ്പാണ്‌' എന്നൊക്കെ നിരവധി പരാതികള്‍! ഇനി ഞാന്‍ ഒരു ബ്ലോഗ്‌ എഴുതാന്‍ പോവുകയാണ് എന്ന് പറഞ്ഞാല്‍ മാത്രം മതി!
              മലയാള സിനിമയ്ക്ക് ഇനി മരണമില്ല എന്നാണെന്റെ അഭിപ്രായം (പഴശ്ശിയേയും വേലുതമ്പിയെയും ടിപ്പുവിനെയും പോലുള്ള ധീര ദേശാഭിമാനികള്‍ വിളിച്ച് പറഞ്ഞത് നാം കേട്ടതല്ലേ: മരണം ഒരിക്കലേയുള്ളൂ!). ഞാന്‍ ഇന്ന് രാവിലെ വായിച്ച ഒരു പോസ്റ്റ്‌ ആണ് ഈ എഴുത്തിനു ആധാരം. അവിടെ ഞാന്‍ ഒന്ന് കമന്റി. പക്ഷെ അത് കൊണ്ടും എന്റെ മുറുമുറുപ്പ് തീര്‍ന്നില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ! ഇദ്ദേഹം സാമാന്യം ഭേദമായി തന്നെ 'കേരളവര്‍മ പഴശ്ശിരാജയെ' ചിത്രവധം ചെയ്തിരിക്കുന്നു.  അയ്യോ, പഴയ കേരള സിംഹത്ത്തിനെയല്ല, ആ പേരിലുള്ള സിനിമയെ ആണ് കീറി മുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ബ്ലോഗ്, അദ്ദേഹത്തിന്റെ അഭിപ്രായം!
             ഞാന്‍ ഇവിടെ വേറൊരു റിവ്യൂ കാച്ചി ആളാവാനല്ല വന്നത്. അങ്ങനെയുള്ള അബദ്ധങ്ങള്‍ ഞാന്‍ പണ്ട് ഒന്ന് രണ്ടു തവണ കാണിച്ചിട്ടുണ്ട് എന്ന കാര്യം ഇവിടെ വിനയപൂര്‍വ്വം സ്മരിക്കട്ടെ! ഈ മേല്‍പറഞ്ഞ ലേഖനത്തില്‍ കമന്റ്സ് കോളത്തില്‍ ലേഖകന്‍ പ്രസ്താവിക്കുന്ന ചില കാര്യങ്ങളുണ്ട്: 27 കോടി മുടക്കി, പഴശ്ശിയുടെ കഥ പറഞ്ഞു, പ്രഗല്‍ഭര്‍ ഒരുമിച്ചു, ഇതൊന്നും ഒരു സിനിമ നന്നെന്നു പറയുവാനോ പറയുവാതിരിക്കുവാണോ കാരണമല്ല! ശരിയാണ്, 'മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ പടവും റിലീസ് ഡേയില്‍ കണ്ടു, എല്ലാത്തിനും റിവ്യൂ എഴുതി, എനിക്ക് തോന്നിയ പോലെ മാര്‍ക്കിട്ടു, ഞാന്‍ നാല് വര്‍ഷമായി റിവ്യൂ എഴുതുന്നു, ഹോളിവുഡ്-ല്‍ ഇറങ്ങുന്ന, ഇറങ്ങിയ എല്ലാ ചവറും ഞാന്‍ CD വാങ്ങി കണ്ടിട്ടുണ്ട്' എന്നതൊന്നും ഞാന്‍ ഒരു നല്ല സിനിമ നിരൂപകനാകാന്‍ നിമിത്തമാവില്ല എന്ന് എനിക്ക് പകല്‍ വെളിച്ചം പോലെ അറിയാം. ആയതിനാല്‍, ഞാന്‍ ഇവിടെ എന്റെ ചില അഭിപ്രായങ്ങള്‍ ഉണര്‍ത്തിക്കാന്‍ മാത്രമാണ് നില്‍ക്കുന്നത്‌: താങ്കള്‍ ഇതിനോട് യോജിക്കുന്നെങ്കില്‍ അതെന്റെ തെറ്റല്ല, വിയോജിക്കുന്നെങ്കില്‍ അതെന്റെ പിഴ!
           Tense പഠിപ്പിക്കുന്ന ഇംഗ്ലീഷ് വാധ്യാരെപ്പോലെ, "മലയാള സിനിമ മരിക്കുന്നു, മരിച്ചു, മരിച്ച്ച്ചുകൊണ്ടിരിക്കുന്നു" എന്ന് വാവിട്ടു പൊട്ടിക്കരയുന്ന നൂറു കണക്കിന് നിരൂപകരെ നമ്മുടെ ഈ ബൂലോകത്തില്‍ മാത്രം (ഭൂലോകതിങ്കല്‍ വേറെ ഒരു ആയിരം വരും) നമുക്ക് കാണാം. ഇതൊന്നും കേള്‍ക്കാനുള്ള മനക്കട്ടിയില്ലാത്തത് കൊണ്ടാണ് ഞാന്‍ നാന, വെള്ളിനക്ഷത്രം, ചിത്രഭുമി തുടങ്ങിയവ വായിക്കുന്നത് നിര്‍ത്തിയത്‌! ഒരു ചലച്ചിത്രം നിരൂപണം ചെയ്യുക എന്നാല്‍ ആ ചിത്രത്തിന്റെ സകലമാന കാര്യങ്ങളെപ്പറ്റിയും വിശകലനം ചെയ്യുക എന്നതാണ്. സംവിധാനം, കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ തുടങ്ങി തികച്ചും സാങ്കേതികമായ എഡിറ്റിംഗ്, സൌണ്ട് മിക്സിംഗ്, ഗ്രാഫിക്സ് എന്നിങ്ങനെ എല്ലാത്തിനെയും പ്രതിപാദിക്കണം. ഇതുകൊണ്ടു തന്നെയാണ് നിരൂപണം എനിക്ക് പറ്റിയ തൊഴിലല്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞത്. ഓരോ കാര്യങ്ങളും വ്യക്തമായി ശ്രദ്ധിക്കാന്‍ തന്നെ കുറഞ്ഞത്‌ ഒരു പത്ത് തവണയെങ്കിലും പടം കാണേണ്ടി വരും. അങ്ങനെ എല്ലാ സിനിമാ നിരൂപകരും ഓരോ മലയാള സിനിമയും പത്ത് തവണ വീതം കണ്ടിരുന്നെങ്കില്‍....... മലയാള സിനിമ എന്നേ രക്ഷപ്പെട്ടേനെ!!
           ഒരു മലയാള സിനിമയ്ക്കുള്ള പ്രേക്ഷകര്‍ ഈ ഇട്ടാവട്ടത്തില്‍ കിടക്കുന്ന മൂന്നരക്കോടി (തള്ളയും പിള്ളയും എല്ലാം ചേര്‍ത്ത്‌) ജനങ്ങളാണ്. ഇവരെല്ലാവരും പടം കാണാന്‍ കയറിയാലും 27 കോടിയും ന്യായമായ ലാഭവും ഗോകുലം ഗോപാലന്‍ എന്ന പഴശ്ശിരാജാ സിനിമയുടെ നിര്‍മാതാവിന് കിട്ടും എന്ന് തോന്നുന്നില്ല. താരങ്ങളുടെ ആരാധകര്‍ക്ക് മത്സരിച്ചു കീറാന്‍ വേണ്ടി കേരളത്തിലെ ചുമരായ ചുമരുകള്‍ മുഴുവന്‍ ഒട്ടിക്കുന്ന പോസ്റ്റര്‍-കള്‍ക്ക് തന്നെ 12 ലക്ഷം ചെലവു വരും എന്ന് കേട്ടപ്പോഴാണ് എനിക്ക് നിര്‍മാതാക്കളോട് ബഹുമാനം തോന്നിത്തുടങ്ങിയത്. അംബാനിയോ ടാറ്റയോ ബിര്ളയോ, പോട്ടെ, ബില്‍ ഗേട്ട്സോ ഇങ്ങനെ വെറുതെ 27 കോടി വാരി വെള്ളത്തില്‍ കലക്കുമോ?
           ക്യൂ നിന്ന് ടിക്കെറ്റെടുത്ത് സിനിമാ കാണുന്ന എത്ര മലയാളികളുണ്ട് ഇന്ന് നാട്ടില്‍?! 'ഓഹോ, നല്ല സിനിമയാണോ, എന്നാ ശരി, അടുത്തയാഴ്ച പടം ഡൌണ്‍ലോഡ് ചെയ്തു കണ്ടേക്കാം' എന്ന് കമന്റുന്ന എത്രയോ ബൂലോകവാസികളെ ഞാന്‍ കണ്ടു. 'ഓ ഗോഡ്, പറഞ്ഞത് നന്നായി, കാണണമെന്ന് വിചാരിച്ചിരുന്നു, ഏതായാലും കാശ് പോയില്ല' എന്ന് പടത്തിന്റെ നിരൂപണം വായിച്ചു ആശ്വാസം കൊള്ളുന്നവരും നൂറുകണക്കിന്. ഞാനും നിങ്ങളും ഒന്നിലേറെ തവണ അനുഭവിച്ച ഒരു അവസ്ഥയുണ്ട്: മോശം അഭിപ്രായം വായിച്ചു പടം കാണാതെ, അതിനെപറ്റി പലരോടും മോശമായി പറഞ്ഞു കുറച്ചു കാലം കഴിഞ്ഞു ഒരു ഒഴിവു ദിവസം വേറൊന്നും ചെയാനില്ലാത്ത ഗതികേട് കൊണ്ട് അതേ പടം ടിവിയില്‍ കാണേണ്ടി വന്ന അവസ്ഥ. പടം കണ്ടു കണ്ണ് നനഞ്ഞപ്പോള്‍ നമ്മള്‍ സംശയിച്ചു, എന്തിനായിരുന്നൂ ആ കണ്ണുനീര്‍?! ഒരു നല്ല സിനിമ കണ്ട സംതൃപ്തിയുടെതോ, ഒരു നല്ല സിനിമയെ തള്ളിപ്പരയെണ്ടിവന്ന പശ്ചാത്താപത്തിന്റെയോ? കള്ള VCD വാങ്ങി പുതിയ സിനിമ കാണാത്ത എത്ര പേരുണ്ട് മലയാളികള്‍ക്കിടയില്‍?!
            ഞാന്‍ 'കേരളവര്‍മ പഴശ്ശിരാജ' എന്ന പുതിയ മലയാള സിനിമ കണ്ടിട്ടില്ല, അടുത്ത് തന്നെ കാണണം എന്ന് കരുതുന്നു. ഞാന്‍ മമ്മൂട്ടി എന്ന നടന്റെ ഒരു ആരാധകന്‍ ആണ് (എന്റെ പേര് വായിച്ചു കള്ളച്ചിരി ചിരിക്കുന്നവരും ഇവിടെ കാണും), എന്ന് വച്ച് മമ്മൂട്ടിയും മോഹന്‍ ലാലും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രണ്ടു പേരും മഹാ നടന്മാര്‍ ആണ്, ലോകത്തില്‍ ആരോടും കിട പിടിക്കുന്നവര്‍! മേല്‍പ്പറഞ്ഞ ലേഖകനെ പോലെ ഞാനും മുന്‍വിധികളില്‍ വിശ്വസിക്കുന്നില്ല. എങ്കിലും പറയട്ടെ, 4000 കോടി തുലച്ച്ച്ചു പിടിക്കുന്ന ഇംഗ്ലീഷ് പടവും (650 കോടി പ്രേക്ഷകര്‍) അമ്പതോ അറുപതോ ലക്ഷം ഉലുവാ കൊണ്ടെടുക്കുന്ന മലയാള പടവും തമ്മില്‍ compare ചെയ്തു കളയരുത്, പ്ലീസ്! അതുപോലെ തന്നെ, എത്ര വ്യത്യസ്ത genre-ഇല്‍ പെട്ടതായാലും, 'ഉന്നൈപ്പൊല് ഒരുവന്'  ഏഴും, കാണാ കണ്മനിക്ക് ആറും, പാസ്സന്ജര്‍ -നു  7.25 ഉം, ഭാഗ്യദെവതയ്ക്കു 6.25 ഉം, ടു ഹരിഹര്‍ നഗറിനു 7.2 ഉം മാര്‍ക്കിട്ട അതേ തൂലിക കൊണ്ട് പഴശ്ശിരാജയ്ക്ക് ആറു മാര്‍ക്കിട്ടത് കുറച്ചു കടന്നുപോയി, പ്രത്യേകിച്ച് ഞാന്‍ ഇതുവരെ കണ്ട മറ്റെല്ലാ റിവ്യൂ-കളും വളരെ നല്ല അഭിപ്രായം പറഞ്ഞ സ്ഥിതിയ്ക്ക്‌!
            താങ്കളും മറ്റു നിരൂപകരും മോശമല്ലാത്ത അഭിപ്രായം പറഞ്ഞ ലൌഡ് സ്പീക്കര്‍  എന്ന സിനിമ കാണാന്‍ പടം ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞു കോളേജ് വിട്ടു വരുന്ന വഴി ഞാന്‍ ഒരു വൈകുന്നേരം കോഴിക്കോട് കോറണേഷന്‍  തീയേറ്ററില്‍ പോയി. ചമ്മിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ, പടം നൂണ്‍ ഷോ ആയിയത്രേ! ഇനി ആരെങ്കിലും മലയാള സിനിമ മരിക്കുന്നു എന്ന് പറഞ്ഞാല്‍ എന്ടമ്മച്ചിയാനെ, ഞാന്‍ അവനെ തട്ടും, ഇത് മൂന്നു തരം!!
            എല്ലാ മലയാളികളും തീയേറ്ററില്‍ പോയി സിനിമ കണ്ടാല്‍ തന്നെ മുടക്കിയ പൈസ കിട്ടൂല്ല; പിന്നെയല്ലെ കമ്പ്യൂട്ടറിന് മുമ്പില്‍ ഇരുന്നു ഇങ്ങനെയുള്ള നിരൂപണങ്ങള്‍ വായിച്ചു, 'നേരത്തെ പറഞ്ഞത് നന്നായി, കാശ് പോകാതെ രക്ഷപ്പെട്ടു' എന്ന് ആത്മഗതിക്കുന്ന കേരളത്തില്‍ മലയാള സില്‍മ പച്ച പിടിക്കാന്‍ പോകുന്നത്?! ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ കൂവിതോല്‍പ്പിക്കുന്നു എന്നാണല്ലോ എല്ലാവരുടെയും പരാതി, അവര് ടിക്കറ്റ്‌ എടുത്തു പടം കണ്ടിട്ടാണല്ലോ കൂവുന്നത്!

8 comments:

  1. ഇനി ആരെങ്കിലും മലയാള സിനിമ മരിക്കുന്നു എന്ന് പറഞ്ഞാല്‍ എന്ടമ്മച്ചിയാനെ, ഞാന്‍ അവനെ തട്ടും, ഇത് മൂന്നു തരം!!

    ReplyDelete
  2. Just for your information, a list of films that fetched more points than Pazhassi Raja could (6.0) in 2009, by the same reviewer:

    Ghajini (Hindi) - 7.0
    Bharya swantham Suhruth - 6.2
    Bhagyadevatha - 6.25
    2 Harihar Nagar - 7.2
    Passenger - 7.25
    Bhramaram - 6.25
    Loud Speaker - 6.5
    Unnaippol Oruvan (Tamil)- 7.00
    Kaana Kanmani - 6.00
    Wake Up Sid (Hindi) - 6.75

    List for 2008:

    Vaaranam Aayiram (Tamil)- 6.8
    Gulmohar - 6.0
    Thalappavu - 7.5
    Veruthe Oru Bharya - 6.5
    Maadambi - 6.5
    Sarkkar Raj (Hindi)- 6.0
    Jodhaa Akbar (Hindi)- 6.0


    Riyan.

    ReplyDelete
  3. reviewvil ninnum manasilayi thangalkku yathoru vivaravum illla ennu... veruthee menakkedathe avanavante pani nokkarutho.

    ReplyDelete
  4. നന്ദി. ഞാനെഴുതിയത്‌ റിവ്യൂ ആണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത താങ്കളുടെ വിവരവും കമന്റില്‍ നിന്ന് പിടികിട്ടി. ഞാന്‍ എന്റെ ജോലി തന്നെയാണ് ചെയ്യുന്നത്, താങ്കളും അങ്ങനെ തന്നെ എന്ന് കരുതുന്ന്നു.

    Riyan.

    ReplyDelete
  5. Good.....
    Malayala cinimakku maranamundo???
    illa ennu thanneyanu enteyum pratheeksha.....

    ReplyDelete
  6. അനോണി സുഹൃത്തേ, ഞാനും അങ്ങനെ ആശ്വസിക്കാന്‍ ശ്രമിക്കുകയാണ്. മുന്‍പ്‌ എക്സിറ്റ്‌ പോളുകള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നു എന്ന് പറഞ്ഞു അവ നിരോധിച്ചതുപോലെ, പടം ഇറങ്ങി രണ്ടാഴ്ചത്തെക്കെങ്കിലും reviews നിരോധിക്കേണ്ടി വരുമോ?!

    Riyan.

    ReplyDelete
  7. മാഷേ,
    പോസ്റ്റിന് പിന്നില്‍ താങ്കളുടെ വികാരം എന്ത് തന്നെയായാലും, അത് മാനിക്കുന്നു. താങ്കള്‍ക്കെന്ന പോലെ സിനിമയെ കുറിച്ച് എഴുതുന്നവനും ഒരഭിപ്രായമുണ്ടാവുമല്ലോ. അതാണ് ഹരിയും എഴുതിയത്. അത് ഹരിയുടെ ആസ്വാദനം മാത്രമാണ്. ഈ നിലയില്‍ കണ്ടാല്‍ കാര്യങ്ങള്‍ സിമ്പിളല്ലേ?

    താങ്കള്‍ക്കറിയാമല്ലോ - സിനിമയെ കുറിച്ചുള്ള അഭിപ്രായത്തിനെ പലതും സ്വാധീനിക്കാം - കാണുമ്പോഴത്തെ മന:സ്ഥിതി, ചുറ്റുപാടുമുള്ള കാണികള്‍, തിയേറ്ററിനകത്തെ ചൂട്, പ്രൊജക്ഷന്‍ ക്വാളിറ്റി തുടങ്ങി പലതും കാഴ്ചയെ സ്വാധീനിക്കും. കഴിഞ്ഞ ആഴ്ച കൈരളിയില്‍ പോയി സ്വ ലേ കണ്ടു. സ്ക്രീനിന്റെ വലതുമൂലയില്‍ വരുന്നവയെല്ലാം മങ്ങിയാണ് കാണപ്പെട്ടത്. ഇടയ്ക്കിടെ പ്രൊജക്ടര്‍ ഓഫാവുകയും കാണികള്‍ കൂവി രസിക്കുകയും ചെയ്തു. ശബ്ദം നഷ്ടപ്പെട്ടത് എത്ര തവണയാണെന്ന് എണ്ണി മടുത്തു. ഇതേ തിയേറ്ററിലാണ് തലേന്നാള്‍ വരെ പഴശ്ശിരാജ കളിച്ചത്... ഞാനും പഴശ്ശിയെ കണ്ടത് അവിടെ നിന്നായിരുന്നുവെങ്കില്‍ ഒരുപക്ഷെ സിനിമാക്കാഴ്ച യിലെ എന്റെ അഭിപ്രായം മറ്റൊന്നായേനെ...

    പിന്നെ “ഓരോ കാര്യങ്ങളും വ്യക്തമായി ശ്രദ്ധിക്കാന്‍ തന്നെ കുറഞ്ഞത്‌ ഒരു പത്ത് തവണയെങ്കിലും പടം കാണേണ്ടി വരും“ എന്ന പോലത്തെ സ്റ്റേറ്റ്‌മെന്റ്‌സ് ബാലിശമായി പോയി കേട്ടോ...

    പഴശ്ശിരാജ കണ്ടോ? എന്താണഭിപ്രായം?

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete
  8. മാഷേ,
    പോസ്റ്റിന് പിന്നില്‍ താങ്കളുടെ വികാരം എന്ത് തന്നെയായാലും, അത് മാനിക്കുന്നു. താങ്കള്‍ക്കെന്ന പോലെ സിനിമയെ കുറിച്ച് എഴുതുന്നവനും ഒരഭിപ്രായമുണ്ടാവുമല്ലോ. അതാണ് ഹരിയും എഴുതിയത്. അത് ഹരിയുടെ ആസ്വാദനം മാത്രമാണ്. ഈ നിലയില്‍ കണ്ടാല്‍ കാര്യങ്ങള്‍ സിമ്പിളല്ലേ?

    താങ്കള്‍ക്കറിയാമല്ലോ - സിനിമയെ കുറിച്ചുള്ള അഭിപ്രായത്തിനെ പലതും സ്വാധീനിക്കാം - കാണുമ്പോഴത്തെ മന:സ്ഥിതി, ചുറ്റുപാടുമുള്ള കാണികള്‍, തിയേറ്ററിനകത്തെ ചൂട്, പ്രൊജക്ഷന്‍ ക്വാളിറ്റി തുടങ്ങി പലതും കാഴ്ചയെ സ്വാധീനിക്കും. കഴിഞ്ഞ ആഴ്ച കൈരളിയില്‍ പോയി സ്വ ലേ കണ്ടു. സ്ക്രീനിന്റെ വലതുമൂലയില്‍ വരുന്നവയെല്ലാം മങ്ങിയാണ് കാണപ്പെട്ടത്. ഇടയ്ക്കിടെ പ്രൊജക്ടര്‍ ഓഫാവുകയും കാണികള്‍ കൂവി രസിക്കുകയും ചെയ്തു. ശബ്ദം നഷ്ടപ്പെട്ടത് എത്ര തവണയാണെന്ന് എണ്ണി മടുത്തു. ഇതേ തിയേറ്ററിലാണ് തലേന്നാള്‍ വരെ പഴശ്ശിരാജ കളിച്ചത്... ഞാനും പഴശ്ശിയെ കണ്ടത് അവിടെ നിന്നായിരുന്നുവെങ്കില്‍ ഒരുപക്ഷെ സിനിമാക്കാഴ്ച യിലെ എന്റെ അഭിപ്രായം മറ്റൊന്നായേനെ...

    പിന്നെ “ഓരോ കാര്യങ്ങളും വ്യക്തമായി ശ്രദ്ധിക്കാന്‍ തന്നെ കുറഞ്ഞത്‌ ഒരു പത്ത് തവണയെങ്കിലും പടം കാണേണ്ടി വരും“ എന്ന പോലത്തെ സ്റ്റേറ്റ്‌മെന്റ്‌സ് ബാലിശമായി പോയി കേട്ടോ...

    പഴശ്ശിരാജ കണ്ടോ? എന്താണഭിപ്രായം?

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete

Please spare a moment to scribble something; Let's know you visited!

Related Posts with Thumbnails